Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

12,300 കോടി രൂപയിലധികം ആസ്തിയുമായി യുടിഐ മിഡ് ക്യാപ് ഫണ്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ഇടത്തരം കമ്പനികളിൽ പ്രധാനമായും നിക്ഷേപിക്കുന്ന ഓപ്പൺ എൻഡഡ് ഇക്വിറ്റി സ്കീമായ യുടിഐ മിഡ് ക്യാപ് ഫണ്ടിന്റെ ആകെ ആസ്തി 2026 ജൂലൈ 31-ലെ കണക്കുകൾ പ്രകാരം 12,300 കോടി രൂപ കടന്നു. അതിവേഗം വളരുന്ന ചെറുകിട കമ്പനികൾക്കും വൻകിട കമ്പനികൾക്കും ഇടയിലുള്ള മികച്ചൊരു നിക്ഷേപ അവസരമാണ് ഈ ഫണ്ടിലൂടെ നിക്ഷേപകർക്ക് ലഭിക്കുന്നത്.

2004 ഏപ്രിൽ 7-നാണ് യുടിഐ മിഡ് ക്യാപ് ഫണ്ട് ആരംഭിച്ചത്. 2026 ജൂലായ് 31-ലെ കണക്കനുസരിച്ച് ഫണ്ടിന്റെ 66 ശതമാനം നിക്ഷേപം മിഡ് ക്യാപ് കമ്പനികളിലും 21 ശതമാനം സ്മോൾ ക്യാപ് കമ്പനികളിലുമാണ് ഉള്ളത്. ബാക്കി തുക ലാർജ് ക്യാപ് കമ്പനികളിൽ നിക്ഷേപിച്ചിരിക്കുന്നു. വിവിധ മേഖലകളിലായി ഏകദേശം 81 ഓഹരികളാണ് ഈ ഫണ്ടിന്റെ വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോയിലുള്ളത്.

കോഫോർജ്, എയു സ്മോൾ ഫിനാൻസ് ബാങ്ക്, പിബി ഫിൻടെക്, ഫെഡറൽ ബാങ്ക്, ഹീറോ മോട്ടോകോർപ്പ്, അജന്ത ഫാർമ, എപിഎൽ അപ്പോളോ ട്യൂബ്സ്, പോളികാബ് ഇന്ത്യ, അരബിന്ദോ ഫാർമ, സുസ്ലോൺ എനർജി തുടങ്ങിയവയാണ് ഫണ്ടിന്റെ പ്രധാന ഹോൾഡിംഗുകൾ. മൊത്തം നിക്ഷേപത്തിന്റെ 23 ശതമാനത്തോളം വരുമിത്.

മികച്ച ലാഭക്ഷമതയും, പണമൊഴുക്കും, ഉയർന്ന വളർച്ചാ സാധ്യതയുമുള്ള കമ്പനികളിലാണ് ഫണ്ട് പ്രധാനമായും നിക്ഷേപം നടത്തുന്നത്. വിപണിയിലെ മാറ്റങ്ങൾ മൂലമുണ്ടാകുന്ന ആഘാതം കുറയ്ക്കാനും, നഷ്ടസാധ്യതയും ലാഭവും തമ്മിൽ കൃത്യമായ സന്തുലിതാവസ്ഥ നിലനിർത്താനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer