Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘പാറ്റകൾ അല്ലാത്തവർ ശബ്ദമുയർത്തൂ എന്ന് വിസി, ഒരക്ഷരം മിണ്ടാതെ വിദ്യാർത്ഥികൾ’

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മത്സരപരീക്ഷകളിലും പഠനത്തിലും മിടുക്ക് തെളിയിച്ച വിദ്യാര്‍ഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ‘വിജയതാരകം’ പരിപാടിയില്‍, പാറ്റ’ പരാമര്‍ശം നടത്തി അപഹാസ്യനായി കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍. കഴക്കൂട്ടം മണ്ഡലത്തിലെ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്ന ചടങ്ങിലായിരുന്നു വിസിയുടെ പരാമര്‍ശം. ഗവർണർ രാജേന്ദ്ര ആർലേക്കറും വി മുരളീധരൻ എംഎൽഎയും വേദിയിലുള്ളപ്പോഴായിരുന്നു സംഭവം.

ഐഐടി മദ്രാസ് പോലുള്ള രാജ്യത്തെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ ആരും പാറ്റകളാകാനല്ല, മറിച്ച് കരുത്തുറ്റ സിംഹങ്ങളാകാനാണ് ശ്രമിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞൂ. ചടങ്ങിനിടെ വിദ്യാര്‍ഥികളോട് നേരിട്ട് സംവദിച്ച അദ്ദേഹം, ‘പാറ്റകളല്ലാത്തവര്‍ അത് ഉറക്കെ പറയൂ’ എന്ന് ആവശ്യപ്പെട്ടെങ്കിലും സദസ്സില്‍ നിന്ന് കാര്യമായ പ്രതികരണമുണ്ടായില്ല. ഇതോടെ വിസി പരിഹാസ്യനാവുകയായിരുന്നു. ആവർത്തിച്ച് ആവശ്യപ്പെട്ടതിന് പിന്നാലെ ഒന്നോ രണ്ടോ വിദ്യാർഥികൾ മാത്രമാണ് ശബ്ദമുയർത്തിയത്. അറിവും കഴിവും സ്വന്തമാക്കിയാല്‍ ഇന്ന് നമ്മളെ പാറ്റകളെന്ന് വിശേഷിപ്പിക്കുന്നവര്‍ നാളെ ഈയാംപാറ്റകളായി മാറുന്ന സാഹചര്യമുണ്ടാകുമെന്നും വിസി കൂട്ടിച്ചേര്‍ത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer