Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘ഒരു കയ്യിൽ പൊതിച്ചോറും മറുകയ്യിൽ MDMAയും; പരിഹാസവുമായി ജോയ് മാത്യു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

‌കൊച്ചി: രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവ് ഉൾപ്പടെ നാലുപേർ പിടിയിലായ സംഭവത്തിൽ പരിഹാസ കുറിപ്പുമായി നടനും സംവിധായകനുമായ ജോയ് മാത്യു. ‘ഒരു കയ്യിൽ പൊതിച്ചോറും മറുകയ്യിൽ എംഡിഎംഎയുമായി നിൽക്കും തൊടുപുഴ സഖാക്കളെ കാണുമ്പോൾ ഇടുക്കി ഗോൾഡ് ഒക്കെ എന്ത്?’ ജോയ് മാത്യു ഫെയ്‌സ്ബുക്കിൽ കുറിച്ചു.

ഡിവൈഎഫ്ഐ തെക്കും ഭാഗം മേഖലാ സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ടി എസ് ഷിയാസ്, അർഷിദ്, ആഷിഖ്, നിയാൻ എന്നിവരാണ് ലഹരിയുമായി പിടിയിലായത്. അർഷിദ് നേരത്തെയും ലഹരിയുമായി ബന്ധപ്പെട്ട് പിടിയിലായിട്ടുണ്ട്. അന്ന് സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന അളവിലാണ് ഇയാളിൽ നിന്നും ലഹരി മരുന്ന് കണ്ടെടുത്തത്. തുടർന്ന് ഇയാൾ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

കഴിഞ്ഞ രാത്രി തെക്കുംഭാഗത്തു നിന്നാണ് ഇവർ രണ്ടു വാഹനങ്ങളിൽ നിന്ന് പിടിയിലായത്. ഷിയാസ് തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലേക്ക് തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. ഡിവൈഎഫ്ഐ ഭാരവാഹി എന്ന നിലയിൽ മയക്കുമരുന്നിനെതിരെ ഷിയാസ് ജാഥ നടത്തിയിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix