Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇൻസ്റ്റഗ്രാം വൈറൽ താരം അമ്മുക്കുട്ടി അമ്മൂമ്മയ്ക്ക് വിട; 106-ാം വയസ്സിൽ അന്ത്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: ഇൻസ്റ്റഗ്രാമിലൂടെ ശ്രദ്ധേയയായ കോട്ടയം അയ്മനം സ്വദേശിനി അമ്മുക്കുട്ടി അമ്മൂമ്മ അന്തരിച്ചു. 106 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ചെറുമകൾ ഗോപികയുടെ ‘ഗോപികാസ് ഗ്യാലറീസ്’ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് അമ്മുക്കുട്ടി അമ്മൂമ്മ പ്രേക്ഷകരുടെ പ്രിയങ്കരിയായത്. ഗോപിക തന്നെയാണ് അമ്മൂമ്മയുടെ വിയോഗവിവരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്.

മോഹൻലാലിന്റെ കടുത്ത ആരാധികയായിരുന്നു അമ്മുക്കുട്ടി അമ്മൂമ്മ. മോഹൻലാലിനെ നേരിൽ കാണണമെന്ന ആഗ്രഹം അമ്മൂമ്മ നേരത്തെ പങ്കുവെച്ചിരുന്നു. അമ്മൂമ്മയ്ക്ക് മോഹൻലാൽ പിറന്നാൾ ആശംസകൾ നേർന്ന വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കോട്ടയത്ത് സിനിമാ ചിത്രീകരണത്തിന് എത്തുമ്പോൾ നേരിൽ കാണാമെന്ന് മോഹൻലാൽ അമ്മൂമ്മയ്ക്ക് വാക്കുനൽകുകയും ചെയ്തിരുന്നു.

വീഡിയോകളിൽ സി.പി. അമ്മുക്കുട്ടിയമ്മ എന്നാണ് അമ്മൂമ്മ സ്വയം പരിചയപ്പെടുത്തിയിരുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും തന്റെ പേര് എഴുതുന്ന വീഡിയോകൾ ഉൾപ്പെടെ നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ലാളിത്യവും പ്രസന്നമായ സംസാരശൈലിയും കൊണ്ട് ചുരുങ്ങിയ കാലംകൊണ്ടാണ് അമ്മുക്കുട്ടി അമ്മൂമ്മ ഇൻസ്റ്റഗ്രാമിൽ ആരാധകരെ സ്വന്തമാക്കിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer