Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘കള്ളന്‍ വിജയന്‍’ ലേഖന വിവാദം; ദേശാഭിമാനി ന്യൂസ് എഡിറ്റർ കെ ആർ അജയൻ രാജിവെച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ‘കള്ളൻ വിജയൻ’ ലേഖന വിവാദത്തിന് പിന്നാലെ ദേശാഭിമാനി ന്യൂസ് എഡിറ്റർ കെ ആർ അജയൻ രാജിവെച്ചു. വിവാദത്തെ തുടർന്ന് സ്ഥാപനത്തിൽ അച്ചടക്ക നടപടി സ്വീകരിച്ചതിന് പിന്നാലെയാണ് രാജി. വാരാന്ത്യ പതിപ്പിന്റെ ചുമതലയിൽ നിന്ന് നേരത്തെ അദ്ദേഹത്തെ മാറ്റിയിരുന്നു.

കെ ആർ അജയനോട് രാജിവെക്കുകയോ അവധിയിൽ പ്രവേശിക്കുകയോ ചെയ്യണമെന്ന് നേരത്തെ നിർദേശം നൽകിയിരുന്നു. സിപിഐഎം നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്നായിരുന്നു നടപടിയെന്നാണ് വിവരം. ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശനാണ് നിർദേശം നൽകിയത്.

വിഷയത്തിൽ പാർട്ടി നേതൃത്വം നേരത്തെ ഇടപെട്ട് കെ ആർ അജയന് വിശദീകരണ നോട്ടീസ് നൽകിയിരുന്നു. ‘കള്ളൻ വിജയൻ’ ഫീച്ചറിൽ പാർട്ടി വിരുദ്ധതയില്ലെന്നും തലക്കെട്ടിൽ പ്രശ്നമുള്ളതായി തോന്നുന്നില്ലെന്നുമായിരുന്നു അജയന്റെ വിശദീകരണം.

ഏറ്റവും മികച്ചത് എന്ന നിലയിലാണ് ‘കള്ളൻ വിജയൻ, ധന്യ നാടക ഗ്രാമം, മുത്തിപ്പാറ പി.ഒ’ എന്ന തലക്കെട്ട് നൽകിയതെന്നും തെറ്റ് സംഭവിച്ചതായി തോന്നുന്നുവെങ്കിൽ തിരുത്താൻ തയ്യാറാണെന്നും വിശദീകരണത്തിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

വിഎസിന്റെ ഓർമദിനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ലേഖനത്തിലെ ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ടാണ് വിവാദമായത്. സംഭവം പിന്നീട് പാർട്ടി നേതൃത്വത്തിന്റെ ഇടപെടലിലേക്കും അച്ചടക്ക നടപടിയിലേക്കും നീങ്ങുകയായിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer