കണ്ണൂര്: തളിപ്പറമ്പ് എംഎല്എ ടി കെ ഗോവിന്ദനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം കണ്ണൂര് ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. ടി കെ ഗോവിന്ദന് തളിപ്പറമ്പിന്റെ ബ്രൂട്ടസാണെന്ന് കെ കെ രാഗേഷ് വിമർശിച്ചു. തന്നെ എന്താണ് സ്ഥാനാര്ത്ഥിയായി നിര്ദ്ദേശിക്കാത്തത് എന്നാണ് ടി കെ ഗോവിന്ദന് ചോദിച്ചതെന്നും അദ്ദേഹം വര്ഗ വഞ്ചകനാണെന്നും കെ കെ രാഗേഷ് കുറ്റപ്പെടുത്തി.
‘ഞാന് വലിയ വിപ്ലവകാരിയാണ് എന്ന് പറഞ്ഞ് നടന്ന ആളാണ് ഗോവിന്ദന്. എനിക്കെന്ത് തന്നു പാര്ട്ടി എന്നാണ് ഗോവിന്ദന് ചോദിക്കുന്നത്. ടി കെ ഗോവിന്ദനെതിരെ അടിയന്തരാവസ്ഥാ കാലത്ത് ഒരു കേസും ഉണ്ടായിരുന്നില്ല. ഏതെങ്കിലും നേതാക്കള്ക്കെതിരെ കേസ് ഇല്ലാതിരിക്കുമോ. ഇത് എന്ത് നേതാവാണ്’, കെ കെ രാഗേഷ് പരിഹസിച്ചു. വെറും അധ്യാപകനായ ഗോവിന്ദനെ ജില്ലാ സെക്രട്ടറിയേറ്റ് അംഗമാക്കിയത് പാര്ട്ടിയാണെന്നും എതിരാളികളുടെ കുത്ത് സഹിക്കാമെന്നും വര്ഗ വഞ്ചകന് എന്നല്ലാതെ ടി കെ ഗോവിന്ദനെ വേറെ എന്ത് പേര് വിളിക്കുമെന്നും കെ കെ രാഗേഷ് ചോദിച്ചു.





Great experience so far. The customer support is actually helpful and the games are very fair. Give krwin24 a try, you won’t regret it.