Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ക്രൂഡ് ഓയിൽ വില കുതിക്കുന്നു; രാജ്യത്ത് പെട്രോൾ-ഡീസൽ വില വീണ്ടും ഉയർന്നേക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില 95 ഡോളർ പിന്നിട്ടതോടെ രാജ്യത്ത് പെട്രോൾ-ഡീസൽ വില വീണ്ടും ഉയരാൻ സാധ്യത. ക്രൂഡ് ഓയിൽ വില തുടർച്ചയായി 95 മുതൽ 100 ഡോളറിന് മുകളിലായാൽ ഇന്ധനവില വർധന പുനഃപരിശോധിക്കേണ്ടി വരുമെന്നാണ് എണ്ണക്കമ്പനികളുടെ നിലപാട്.

കഴിഞ്ഞ ആറാഴ്ചയ്ക്കിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് നിലവിൽ ക്രൂഡ് ഓയിൽ വില. യുഎസ്-ഇറാൻ സംഘർഷവും ഹോർമൂസ് കടലിടുക്കിലെ സംഘർഷാവസ്ഥയും ആഗോള എണ്ണ വിതരണത്തെ ബാധിക്കുമെന്ന ആശങ്കയാണ് വില ഉയരാൻ പ്രധാന കാരണം. പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായതോടെ എണ്ണവിപണിയിലും സമ്മർദം ശക്തമായി.

ഹോർമൂസ് കടലിടുക്കിലൂടെ സഞ്ചരിച്ച സൗദി എണ്ണക്കപ്പലിന് നേരെ വീണ്ടും ആക്രമണമുണ്ടായതായാണ് റിപ്പോർട്ട്. ആക്രമണത്തിൽ രണ്ട് ഫിലിപ്പീൻസ് നാവികർ കൊല്ലപ്പെട്ടു. സംഭവത്തെ സൗദി അറേബ്യ അപലപിച്ചു. എന്നാൽ കപ്പലിന് നേരെ ആക്രമണം നടത്തിയെന്ന ആരോപണം ഇറാൻ നിഷേധിച്ചു. കടലിൽ സ്ഥാപിച്ചിരുന്ന മൈനിൽ തട്ടിയാണ് കപ്പലിന് തീപിടിച്ചതെന്നും കപ്പൽ അനധികൃത പാതയിലൂടെയാണ് സഞ്ചരിച്ചതെന്നും ഇറാൻ വിശദീകരിച്ചു.

അതേസമയം, വിമാന ഇന്ധനമായ എടിഎഫ് വിലയിലും വർധന പ്രഖ്യാപിച്ചിട്ടുണ്ട്. 5.46 ശതമാനമാണ് എടിഎഫ് വില വർധിപ്പിച്ചത്. കഴിഞ്ഞ മാസം അഞ്ച് രൂപയുടെ വർധന പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വീണ്ടും നിരക്ക് ഉയർത്തിയത്.

വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിന്റെ ഏകദേശം 40 ശതമാനവും ഇന്ധനച്ചെലവാണ്. അതിനാൽ എടിഎഫ് വില വർധന വിമാന ടിക്കറ്റ് നിരക്കിലും പ്രതിഫലിച്ചേക്കും. ആഭ്യന്തര വിമാന സർവീസുകളിലായിരിക്കും നിരക്ക് വർധന ആദ്യം ബാധിക്കാൻ സാധ്യത.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

One thought on “ക്രൂഡ് ഓയിൽ വില കുതിക്കുന്നു; രാജ്യത്ത് പെട്രോൾ-ഡീസൽ വില വീണ്ടും ഉയർന്നേക്കും

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer