Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വാഴക്കാട് സ്വദേശിയായ ബി ഫാം വിദ്യാർഥിയെ കാണാനില്ല; പോലീസ് അന്വേഷണം ആരംഭിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: വാഴക്കാട് ചെറുവട്ടൂർ സ്വദേശിയായ ബി ഫാം വിദ്യാർഥിയെ കാണാതായതായി പരാതി. ചെറുവട്ടൂർ സ്വദേശി പി. അൻഷിദ് (21) ആണ് കഴിഞ്ഞ 29-ാം തീയതി രാത്രി മുതൽ കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ വാഴക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

29-ാം തീയതി രാത്രി എട്ടോടെ സ്കൂട്ടറിൽ വീട്ടിൽനിന്ന് പുറപ്പെട്ട അൻഷിദ് പിന്നീട് തിരിച്ചെത്തിയില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. മൊബൈൽ ഫോൺ വീട്ടുകാർ വാങ്ങിവെച്ചതിനെ തുടർന്നാണ് അൻഷിദ് വീട്ടിൽനിന്ന് ഇറങ്ങിപ്പോയതെന്നാണ് വിവരം.

അൻഷിദ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ പിന്നീട് കൊണ്ടോട്ടിയിൽ നിർത്തിയിട്ട നിലയിൽ പൊലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ കൊണ്ടോട്ടിയിൽനിന്ന് കോഴിക്കോട് ഭാഗത്തേക്ക് അൻഷിദ് ബസിൽ കയറിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.

വീട്ടിൽനിന്ന് ഇറങ്ങുമ്പോൾ നീല ടീഷർട്ടും പാന്റ്സുമായിരുന്നു അൻഷിദിന്റെ വേഷം. കൈയിൽ ഒരു ബാഗും ഉണ്ടായിരുന്നു.

അൻഷിദിനെക്കുറിച്ച് എന്തെങ്കിലും വിവരങ്ങളോ സൂചനകളോ ലഭിക്കുന്നവർ ഉടൻ വാഴക്കാട് പൊലീസ് സ്റ്റേഷനിലോ താഴെ നൽകിയിരിക്കുന്ന നമ്പറുകളിലോ അറിയിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു.

വാഴക്കാട് പൊലീസ് സ്റ്റേഷൻ: 0483 272 5212
ഫോൺ: 80866 18019, 80862 73915

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer