Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മുഹമ്മദ് ഷിയാസ് എംഎല്‍എ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയില്‍; അഭിനന്ദിച്ച് ഹിന്ദു ഐക്യവേദി നേതാക്കള്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കൊച്ചിയില്‍ ബാലഗോകുലം സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് എംഎല്‍എ മുഹമ്മദ് ഷിയാസിനെ അഭിനന്ദിച്ച് ഹിന്ദു ഐക്യവേദി നേതാക്കള്‍. ഷിയാസ് ശോഭായാത്രയില്‍ പങ്കെടുത്തതിന്റെ ചിത്രം സഹിതമാണ് ഹിന്ദു ഐക്യവേദി നേതാക്കളായ ആര്‍വി ബാബുവും കെപി ശശികലയും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ മനാഫിനൊപ്പമാണ് മുഹമ്മദ് ഷിയാസ് ശോഭായാത്രയില്‍ പങ്കെടുത്തതെന്ന് കുറിപ്പില്‍ പറയുന്നു. മാതൃകാപരവും അഭിനന്ദനാര്‍ഹവുമാണ് എംഎല്‍എയുടെ നടപടി എന്നാണ് ആര്‍വി ബാബു ഫേസ്ബുക്കില്‍ കുറിച്ചത്. നല്ല മാതൃകയെന്ന് ശശികല പോസ്റ്റില്‍ പറഞ്ഞു.

ജനപ്രതിനിധികൾ പിന്തുടരേണ്ട മാതൃകയാണിത്. നബിദിനമായാലും ശ്രീകൃഷ്ണ ജയന്തിയായാലും ഓണമോ ക്രിസ്മസോ പെരുന്നാളോ ആയാലും അവർക്ക് ഭേദചിന്ത അരുത്. ഗണേശോത്സവങ്ങളും ഈദ് ഘോഷയാത്രകളും ദേശീയ പോരാട്ടത്തിൻ്റെ വേദിയാക്കിയ ബാലഗംഗാധര തിലകനെ നമ്മൾ മറക്കരുതെന്ന് കെപി ശശികല കുറിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer