Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

KCL കലാശപ്പോര് ഇന്ന്; കാലിക്കറ്റും തൃശ്ശൂർ ടൈറ്റൻസും ഏറ്റുമുട്ടും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ആവേശകരമായ കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസൺ കലാശപ്പോര് ഇന്ന്. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ രാത്രി എട്ടിന് നടക്കുന്ന ഫൈനലിൽ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസ് തൃശൂർ ടൈറ്റൻസിനെ നേരിടും.

ആലപ്പി റിപ്പിൾസിനെ 36 റൺസിന് തകർത്താണ് കാലിക്കറ്റ് ഫൈനലിലേക്ക് യോഗ്യത നേടിയത്. സെമിഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 218 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആലപ്പി റിപ്പിൾസിന് 20 ഓവറിൽ 8 വിക്കറ്റിന് 182 റൺസെടുക്കാനേ സാധിച്ചുള്ളൂ.

ക്യാപ്റ്റൻ രോഹനും (27 പന്തിൽ 45) വരുൺ നായനാരും (42 പന്തിൽ 59) ചേർന്ന് നൽകിയ മികച്ച തുടക്കമാണ് കാലിക്കറ്റിന് കരുത്തായത്. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും ചേർന്ന് 83 റൺസ് കൂട്ടിച്ചേർത്തു. അബ്ദുൾ ബാസിതും വരുൺ നായനാരും ചേർന്ന് നാലാം വിക്കറ്റിൽ 47 റൺസിന്റെ പങ്കാളിത്തവും ഉണ്ടാക്കി. തുടര്‍ന്ന് സ്കോറിങ് വേഗത കൂട്ടാൻ വരുണിന് പകരം കൃഷ്ണദേവനെ ക്രീസിലിറക്കിയ തന്ത്രവും കാലിക്കറ്റിന് തുണയായി. മൂന്ന് നിർണായക വിക്കറ്റുകൾ വീഴ്ത്തിയ ജോസ് പെരയിലാണ് കളിയിലെ താരം. സ്റ്റാർ സ്പോർട്സ് ചാനലിലും ജിയോ ഹോട് സ്റ്റാറിലും മത്സരം കാണാം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix