Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സംഘികളെ കാണുമ്പോള്‍ വിറക്കുന്ന കാക്കി; പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ജിന്റോ ജോൺ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത മുജാഹിദ് വിദ്യാര്‍ത്ഥി നേതാവ് ഡോ. അബ്ദുള്ള ബാസിലിനെതിരെ കേസെടുത്ത നടപടിയില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍. സംഘികളെ കാണുമ്പോള്‍ വിറക്കുന്ന കാക്കി കുപ്പായക്കാര്‍ പിണറായി ഭരണം അവസാനിച്ചത് അറിഞ്ഞില്ലെങ്കില്‍ ആഭ്യന്തര മന്ത്രിയും സര്‍ക്കാരും അറിയിക്കണം എന്നായിരുന്നു ജിന്റോ ജോൺ കുറിച്ചത്.

സ്ത്രീ വിരുദ്ധതയും വര്‍ഗീയ ഉള്ളടക്കവും പ്രചരിപ്പിക്കുന്നു എന്നാരോപിക്കപ്പെടുന്ന യൂടൂബര്‍ ആരിഫ് ഹുസൈനെതിരായ വിമര്‍ശനവും അദ്ദേഹം ഉന്നയിക്കുന്നുണ്ട്. അയാള്‍ മുസ്‌ലിം സ്ത്രീകളുടെ വിമോചനത്തിന് എന്ന പേരില്‍ പറയുന്നതെല്ലാം കടുത്ത ഇസ്‌ലാമോഫോബിയയും വര്‍ഗ്ഗീയതയുമാണെന്ന് ചൂണ്ടിക്കാട്ടുന്ന ജിന്റോ, ആരിഫ് ഹുസൈനെതിരെ നിയമ നടപടി വൈകുന്നതിലുള്ള വിമര്‍ശനവും രേഖപ്പെടുത്തുന്നുണ്ട്. പൊലീസ് കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ പൊലീസ് നയമല്ല ഫോളോ ചെയ്യുന്നതെന്നും ജിന്റോ കുറ്റപ്പെടുത്തി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix