തിരുവനന്തപുരം: സിപിഎമ്മുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്ന് സംവിധായകൻ അനിൽ വി. നാഗേന്ദ്രൻ. ഏറെ വേദനയോടെ വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുകയാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കി.
‘വസന്തത്തിന്റെ കനൽവഴികളിൽ’ എന്ന മലയാള ചിത്രവും ‘വീരവണക്കം’ എന്ന തമിഴ് ചിത്രവും പുറത്തിറക്കിയ അനിൽ വി. നാഗേന്ദ്രൻ, മുപ്പത് വർഷത്തിലേറെയായി കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ഉൾക്കൊള്ളുന്ന സിനിമകളും ഓഡിയോ, വീഡിയോ പരിപാടികളും യാതൊരു ലാഭേച്ഛയുമില്ലാതെ പുറത്തിറക്കിയതായി പറഞ്ഞു.
ഇതിന്റെ ഭാഗമായി കോടിക്കണക്കിന് രൂപയുടെ നഷ്ടവും കടബാധ്യതകളും ഉണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി. സഹായിച്ചില്ലെങ്കിലും പിന്തുടർന്ന് ദ്രോഹിക്കുന്ന ക്രൂരത ചിലരുടെ ഭാഗത്തുനിന്ന് ഉണ്ടായെന്നും അനിൽ വി. നാഗേന്ദ്രൻ ആരോപിച്ചു.
‘ഇനിയും തുടരാനാകില്ല’െന്നും നല്ലവരായ നേതാക്കളോടും സഖാക്കളോടും ക്ഷമ ചോദിച്ചാണ് ഈ പടികളിറങ്ങുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.














