Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

റോഡ് മുറിച്ചുകടക്കുന്നതിനിടെ ട്രാവലർ ഇടിച്ചു; യുവതിക്ക് ഗുരുതര പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: നടുവണ്ണൂർ കുരുടിമുക്കിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ട്രാവലർ ഇടിച്ച് യുവതിക്ക് ഗുരുതര പരിക്ക്. പറമ്പത്ത് ഏലത്തിൽ സുബൈദയ്ക്കാണ് സാരമായി പരിക്കേറ്റത്. ഇന്നലെ രാവിലെയാണ് അപകടം നടന്നത്.

കുരുടിമുക്കിലെ സീബ്രാ ലൈനിന് സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് സുബൈദയെ ട്രാവലർ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ യുവതിയുടെ കാലിലൂടെ ട്രാവലറിന്റെ മുൻവശത്തെ ടയർ കയറിയിറങ്ങി.

അപകടം നടന്ന സ്ഥലത്തിന് സമീപത്തെ സീബ്രാ ലൈനിൽ സ്വകാര്യ ബസ് നിയമം ലംഘിച്ച് നിർത്തിയിട്ടിരുന്നതായും ട്രാവലർ ഡ്രൈവർ അശ്രദ്ധമായി വാഹനമോടിച്ചതായും ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടം നടന്ന ഉടൻ നാട്ടുകാരും വ്യാപാരികളും ചേർന്ന് സുബൈദയെ ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പരിക്കേറ്റ ഇവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix