ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ദേശീയ പരീക്ഷാ ഏജൻസിയുടെ ആസ്ഥാനം സന്ദർശിക്കാൻ തീരുമാനിച്ച് സുപ്രീംകോടതി. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട സംവിധാനങ്ങൾ നേരിട്ട് പരിശോധിക്കുന്നതിനായി നവീകരിച്ച എൻ.ടി.എ ആസ്ഥാനം സന്ദർശിക്കാൻ താനും ജസ്റ്റിസ് അലോക് ആരാധെയും ആഗ്രഹിക്കുന്നതായി ജസ്റ്റിസ് നരസിംഹ പറഞ്ഞു.
പരീക്ഷകൾ നടത്തുന്നതിനായി താത്കാലിക ക്രമീകരണങ്ങൾക്ക് പകരം സ്ഥിരം സംവിധാനം ഒരുക്കണമെന്നും കോടതി നിർദേശിച്ചു. ജീവനക്കാരെ ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് പകരം സ്ഥിരം ജീവനക്കാരെയും സ്ഥിരം വിഭാഗങ്ങളെയും നിയമിക്കണമെന്നും കോടതി വ്യക്തമാക്കി. പരീക്ഷാ പരിഷ്‌കാരങ്ങൾ സംബന്ധിച്ച് നന്ദൻ നിലേകണി സമിതിയോട് റിപ്പോർട്ട് സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു.
ആവശ്യമായ ജീവനക്കാരുടെ കാര്യത്തിൽ നിലവിൽ ഭാഗികമായ ക്രമീകരണങ്ങൾ മാത്രമാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. ഈ മാസം അവസാനത്തോടെ ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കുമെന്നും കേന്ദ്രം ഉറപ്പുനൽകി.
ന്യൂഡൽഹിയിലെ മിന്റോ റോഡിൽ പുതുതായി സജ്ജീകരിച്ച 55,521 ചതുരശ്ര അടി വിസ്തീർണമുള്ള എൻ.ടി.എ ആസ്ഥാനമാണ് സുപ്രീംകോടതി ജസ്റ്റിസുമാർ സന്ദർശിക്കുക. ആസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങൾ, ജീവനക്കാരുടെ എണ്ണം, സി.ഐ.എസ്.എഫ് സുരക്ഷ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ എന്നിവ കോടതി നേരിട്ട് വിലയിരുത്തും.





Really honest platform with fair odds. I appreciate how transparent everything is here. Good luck to everyone playing! pk365lucky