ലക്നൗ: നിഥാരി കൊലക്കേസ് പ്രതി സുരേന്ദ്ര കോലിയെ മരിച്ച നിലയിൽ കണ്ടെത്തി. ഹരിദ്വാറിലെ ചായക്കടയിൽ തൂങ്ങിമരിച്ച നിലയിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
നിഥാരി കേസുകളുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സുരേന്ദ്ര കോലിയെ വെറുതെവിട്ടിരുന്നു. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല. മരണത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.


