Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കുവൈത്തിൽ ലഹരിവസ്തുക്കളുമായി ബംഗ്ലാദേശ് പൗരൻ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കുവൈത്ത് സിറ്റി: കുവൈത്തിൽ ലഹരിവസ്തുക്കളും രാസലഹരിയും കൈവശം വെച്ച ബംഗ്ലാദേശ് പൗരൻ അറസ്റ്റിൽ. കുവൈത്ത് ക്രിമിനൽ സെക്യൂരിറ്റി വിഭാഗമാണ് ഇയാളെ പിടികൂടിയത്. ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോളിന്റെ ഇന്റർനാഷണൽ കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് നടത്തിയ തന്ത്രപരമായ നീക്കത്തിനൊടുവിലായിരുന്നു അറസ്റ്റ്. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്.

പ്രതിയിൽ നിന്ന് മയക്കുമരുന്ന് ലായനിയിൽ കുതിർത്ത 800 ഷീറ്റ് പേപ്പറുകൾ, രാസലഹരി അടങ്ങിയ രണ്ട് ആംപൂളുകൾ, ലഹരിവസ്തുക്കൾ അളക്കാൻ ഉപയോഗിക്കുന്ന രണ്ട് ഡിജിറ്റൽ അളവുയന്ത്രങ്ങൾ എന്നിവ പിടിച്ചെടുത്തു. വിൽപ്പനയ്ക്കും സ്വന്തം ഉപയോഗത്തിനുമായാണ് ലഹരിവസ്തുക്കൾ സൂക്ഷിച്ചിരുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ.

അറസ്റ്റിലായ വ്യക്തിയെയും പിടിച്ചെടുത്ത ലഹരിവസ്തുക്കളും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട പ്രോസിക്യൂഷൻ വിഭാഗത്തിന് കൈമാറി. രാജ്യത്ത് ലഹരിവസ്തുക്കളുടെ വ്യാപനം തടയുന്നതിന്റെ ഭാഗമായി സുരക്ഷാസേന കർശന പരിശോധനകളും നിരീക്ഷണവും തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix