Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പുകഴ്ത്തലുകൾ കേൾക്കുന്നുണ്ട്, സ്വപ്നലോകത്തേക്ക് പോകില്ല: പി ജയരാജൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മന്ത്രി പി. എ. മുഹമ്മദ് റിയാസിനും പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ. പിണറായി വിജയനെ ലക്ഷ്യമിടുന്നത് സിപിഎമ്മിനെ തകർക്കുന്നതിന്റെ ഭാഗമാണെന്ന് പി. ജയരാജൻ ആരോപിച്ചു.

യുഡിഎഫ് അധികാരത്തിലെത്തിയതോടെ ആർഎസ്എസ് സന്തോഷത്തിലാണെന്നും കേരളത്തിൽ ബിജെപിക്ക് കൂടുതൽ രാഷ്ട്രീയ നേട്ടം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും പി. ജയരാജൻ പറഞ്ഞു. കേരളത്തിൽ ബിജെപിക്ക് മുന്നേറണമെങ്കിൽ സിപിഎമ്മിനെ ദുർബലപ്പെടുത്തണമെന്ന രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഇ.ഡി ഇടപെടുന്നതെന്നും അദ്ദേഹം ആരോപിച്ചു.

മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അന്വേഷണം നടത്താൻ നിയമതടസമില്ലെന്ന നിയമോപദേശം സർക്കാരിന് ലഭിച്ചതായി നിലവിലെ റിപ്പോർട്ടുകൾ പറയുന്നു. ഇ.ഡി നൽകിയ കത്തിലും രേഖകളിലും ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് നിയമോപദേശം ലഭിച്ചത്. ആരോപണങ്ങൾ സംബന്ധിച്ച് അന്വേഷണം നടത്താനുള്ള തുടർനടപടികളാണ് ഇനി സർക്കാർ പരിഗണിക്കുന്നത്.

ഇ.ഡിയുടെ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും എതിർക്കണമെന്നും പി. ജയരാജൻ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിഷയത്തിൽ സന്തോഷിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

തന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വവുമായി ബന്ധപ്പെട്ട് ഉയരുന്ന ചർച്ചകളിലും പി. ജയരാജൻ പ്രതികരിച്ചു. അംഗത്വം വൈകിയെന്നത് വലതുപക്ഷ പ്രചാരണം മാത്രമാണെന്നും താൻ സ്വപ്നലോകത്തേക്ക് പോകില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിലെ തെറ്റായ പ്രവണതകൾക്കെതിരായ ഉൾപ്പാർട്ടി സമരം തുടരുമെന്നും വ്യക്തമാക്കി.

പയ്യന്നൂർ, തളിപ്പറമ്പ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് കേന്ദ്ര കമ്മിറ്റി കൃത്യമായി വിലയിരുത്തിയിട്ടുണ്ടെന്നും തെറ്റിദ്ധരിക്കപ്പെട്ടവരെ പാർട്ടിയുടെ ധാരണയ്ക്കനുസരിച്ച് ഒന്നിപ്പിക്കാൻ ശ്രമിക്കുമെന്നും പി. ജയരാജൻ പറഞ്ഞു.

മന്ത്രി കെ. എം. ഷാജി സ്വകാര്യ കാറിൽ സഞ്ചരിച്ചതിനെക്കുറിച്ചും പി. ജയരാജൻ പ്രതികരിച്ചു. ഇത്തരത്തിൽ ഇനിയും സഞ്ചരിക്കുമെന്ന് പറയുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

One thought on “പുകഴ്ത്തലുകൾ കേൾക്കുന്നുണ്ട്, സ്വപ്നലോകത്തേക്ക് പോകില്ല: പി ജയരാജൻ

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix