കൊല്ലം: ഗുഹാനന്ദപുരം സ്കൂളിൽ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപിച്ച ബാനറിനെതിരെ കെഎസ്യു പരാതി നൽകി. ‘നീ പോടാ പൂക്കി മോനേ, ഇനിയും വേണോ വിസ്മയം’ എന്നെഴുതിയ ബാനറിനെതിരെയാണ് കെഎസ്യു കൊല്ലം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
മുഖ്യമന്ത്രി വി.ഡി. സതീശനെ അപമാനിക്കാനും അദ്ദേഹത്തിന്റെ സൽപ്പേരിന് ഭംഗം വരുത്താനും ലക്ഷ്യമിട്ടാണ് എസ്എഫ്ഐ അധിക്ഷേപകരമായ പരാമർശങ്ങളടങ്ങിയ ബാനർ സ്ഥാപിച്ചതെന്ന് പരാതിയിൽ ആരോപിക്കുന്നു. കെഎസ്യു കൊല്ലം ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കറാണ് പരാതി നൽകിയത്.
സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് കെഎസ്യു ആവശ്യപ്പെട്ടു.












