Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മുക്കാളിയിൽ വീണ്ടും മണ്ണിടിച്ചിൽ; രണ്ട് വീടുകൾ അപകടഭീഷണിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: ദേശീയപാതയിലെ മുക്കാളിയിൽ സംരക്ഷണഭിത്തി നിർമാണത്തിനിടെ വീണ്ടും മണ്ണിടിച്ചിൽ. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ഈ വർഷം തന്നെ ഇതേ സ്ഥലത്ത് രണ്ടുതവണ മണ്ണിടിച്ചിലുണ്ടായിരുന്നു. ഇതേത്തുടർന്ന് സംരക്ഷണഭിത്തി നിർമാണം ഊർജിതമായി നടക്കുന്നതിനിടെയാണ് വീണ്ടും മണ്ണിടിഞ്ഞത്. ഭിത്തിയുടെ അടിത്തറയ്ക്കായി കുഴിയെടുത്തതിന് സമീപത്താണ് മണ്ണിടിച്ചിലുണ്ടായത്.

തൊഴിലാളികൾ ഭക്ഷണം കഴിക്കാൻ പോയ സമയത്തായിരുന്നു മണ്ണിടിച്ചിൽ ഉണ്ടായത്. അതിനാൽ വലിയ ദുരന്തം ഒഴിവായി. നിരവധി തൊഴിലാളികളാണ് ഇവിടെ നിർമാണ ജോലികളിൽ ഏർപ്പെട്ടിരുന്നത്.

മണ്ണിടിച്ചിലിനെ തുടർന്ന് സമീപത്തെ രണ്ട് വീടുകൾ പൂർണമായും അപകടഭീഷണിയിലായി. കൈതോക്കുന്നുമ്മൽ ദേവരാജിന്റെയും പുനത്തിൽ സരോജിനിയുടെയും വീടുകളാണ് ഭീഷണിയിലായത്. വീടുകളുടെ തൊട്ടടുത്ത് വരെ മണ്ണിടിഞ്ഞെത്തിയിട്ടുണ്ട്. ഇനിയും മണ്ണിടിച്ചിലുണ്ടായാൽ വീടുകൾ തകരുന്ന സ്ഥിതിയാണെന്ന് നാട്ടുകാർ പറയുന്നു.

സംഭവസ്ഥലത്ത് ദേശീയപാത അതോറിറ്റി അധികൃതരോ റവന്യൂ ഉദ്യോഗസ്ഥരോ എത്താത്തതിൽ പ്രതിഷേധിച്ച് ജനപ്രതിനിധികളും നാട്ടുകാരും ദേശീയപാത ഉപരോധിച്ചു. വൈകിട്ട് നാലുമണിയോടെയാണ് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധം ആരംഭിച്ചത്. ശക്തമായ മണ്ണിടിച്ചിലുണ്ടായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

ഉദ്യോഗസ്ഥർ സ്ഥലത്തെത്തുമെന്ന് ഉറപ്പ് ലഭിച്ചതോടെ പൊലീസിന്റെ ഇടപെടലിൽ റോഡ് ഉപരോധം അവസാനിപ്പിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix