Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സോണിയ ഗാന്ധിയുടെ വോട്ടർപട്ടിക കേസ്; കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മുമ്പ് വോട്ടർപട്ടികയിൽ പേര് ചേർത്തുവെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് എതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ടുള്ള ഹർജി വീണ്ടും പരിഗണിക്കാൻ ഡൽഹി കോടതി നിർദേശം നൽകി. ഹർജി തള്ളിയ മജിസ്ട്രേറ്റ് കോടതി ഉത്തരവ് ഡൽഹി ദ്വാരകയിലെ പ്രത്യേക കോടതി റദ്ദാക്കി.

മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിൽ ആവശ്യമായ കാരണങ്ങൾ വ്യക്തമാക്കിയിട്ടില്ലെന്നും പോലീസ് ഉദ്യോഗസ്ഥന്റെ വാദം കേൾക്കുകയോ സ്റ്റാറ്റസ് റിപ്പോർട്ട് തേടുകയോ ചെയ്തിട്ടില്ലെന്നും പ്രത്യേക ജഡ്ജി വിശാൽ ഗോഗ്നെ ചൂണ്ടിക്കാട്ടി. ഉത്തരവ് നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും കോടതി വ്യക്തമാക്കി.

സോണിയ ഗാന്ധിയുടെ പേര് 1980ൽ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയെന്നും അവർ 1983ലാണ് ഇന്ത്യൻ പൗരത്വം നേടിയതെന്നുമാണ് പരാതിക്കാരന്റെ ആരോപണം. ഈ ആരോപണത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ആരോപണങ്ങൾ തെളിഞ്ഞതായി കോടതി കണ്ടെത്തിയിട്ടില്ല.

കേസ് വീണ്ടും മജിസ്ട്രേറ്റ് കോടതിയിലേക്ക് അയച്ച കോടതി, പരാതിക്കാരന്റെയും പൊലീസിന്റെയും വാദം കേട്ട് കാരണങ്ങൾ വ്യക്തമാക്കിയ പുതിയ ഉത്തരവ് പുറപ്പെടുവിക്കാൻ നിർദേശിച്ചു. കേസ് സെപ്റ്റംബർ 29ന് വീണ്ടും പരിഗണിക്കും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix