Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മുഖ്യമന്ത്രി മലപ്പുറത്ത്; ചാർട്ടേഡ് വിമാനം യാത്രയ്ക്കായി സജ്ജമാക്കിയത് സ്വകാര്യ വ്യക്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: മഴക്കെടുതി ബാധിത സ്ഥലം സന്ദർശനത്തിനായി മുഖ്യമന്ത്രി വി ഡി സതീശൻ മലപ്പുറത്തെത്തി. ചാർട്ടേഡ് വിമാനത്തിൽ തിരുവനന്തപുരത്ത് നിന്ന് കരിപ്പൂരെത്തിയാണ് മലപ്പുറത്തേക്ക് മുഖ്യമന്ത്രിയെത്തിയത്. യാത്ര വാർത്തയായതിന് പിന്നാലെ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രം​ഗത്തെത്തിയിരുന്നു. സർക്കാർ തുക ഉപയോഗിച്ചല്ല മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്രയെന്നും, ഒരു സ്വകാര്യ വ്യക്തിയാണ് യാത്രയ്ക്കായി വിമാനം സജ്ജമാക്കിയതെന്നുമാണ് ഓഫീസിന്റെ വിശദീകരണം.

എന്നാൽ വിമാനം സജ്ജമാക്കിയ ആ സ്വകാര്യ വ്യക്തി ആരാണ് എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല. പത്ത് സീറ്റുകളുള്ള ചാർട്ടേഡ് വിമാനത്തിലാണ് മുഖ്യമന്ത്രി കരിപ്പൂരിലേക്ക് പോയത്. മലപ്പുറത്തെ ഔദ്യോഗിക പരിപാടികൾക്ക് ശേഷം ഇതേ വിമാനത്തിൽ തന്നെ അദ്ദേഹം തിരികെ തിരുവനന്തപുരത്ത് എത്തും എന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സർക്കാരിന്റെ ഹെലികോപ്റ്റർ കരാർ കാലാവധി കഴിഞ്ഞതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്ര വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix