Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വിഡി സതീശൻ സർക്കാർ സംഘപരിവാറിന്റെ ബി ടീം: എംവി ഗോവിന്ദൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ സംഘപരിവാറിന്റെ ബി ടീമായി പ്രവർത്തിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആരോപിച്ചു. കോ-ലീ-ബി കാലം മുതൽ തുടരുന്ന കൂട്ടുകെട്ടാണ് ഇപ്പോഴുമുള്ളതെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് സമയത്ത് പരസ്പരം സഹായിച്ചുവെന്നും അധികാരത്തിലെത്തിയ ശേഷം ഈ ബന്ധം കൂടുതൽ ശക്തമായെന്നും എംവി ഗോവിന്ദൻ ആരോപിച്ചു. കേന്ദ്രസർക്കാർ ഇഡി ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കൾക്കെതിരെ നടപടിയെടുക്കുകയാണെന്നും യുഡിഎഫ് സർക്കാർ അതേ രീതി പിന്തുടരുകയാണെന്നും അദ്ദേഹം വിമർശിച്ചു. ലേബർ കോഡ് നടപ്പാക്കുമെന്ന തീരുമാനമുൾപ്പെടെ കേന്ദ്രസർക്കാരിന്റെ നിലപാടുകൾക്ക് യുഡിഎഫ് സർക്കാർ വഴങ്ങുകയാണെന്നും ഇത് മോദി-ഇഡി-വിഡി കൂട്ടുകെട്ടാണെന്നും എംവി ഗോവിന്ദൻ പരിഹസിച്ചു.

ഇഡി അന്വേഷണം മുൻ മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ടുള്ളതാണെന്ന് സിപിഐഎം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് നൽകിയ പല മൊഴികളും പിന്നീട് പിൻവലിക്കപ്പെട്ടിട്ടുണ്ടെന്നും അത്തരം മൊഴികളുടെ അടിസ്ഥാനത്തിൽ കേസെടുക്കുന്നത് അസാധാരണമായ നടപടിയാണെന്നും എംവി ഗോവിന്ദൻ ആരോപിച്ചു.

സിഎംആർഎൽ ഇടപാടുമായി ബന്ധപ്പെട്ട് അനധികൃതമായി പണം വാങ്ങിയെന്ന് സമ്മതിച്ച രണ്ട് യുഡിഎഫ് മന്ത്രിമാരുണ്ടെന്നും അദ്ദേഹം ആരോപിച്ചു. എന്തിനാണ് പണം വാങ്ങിയതെന്ന് മന്ത്രിമാർ വ്യക്തമാക്കണമെന്നും അത് തെരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് പറഞ്ഞതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. 20,000 രൂപയിൽ കൂടുതലുള്ള തുക അക്കൗണ്ട് വഴിയാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix