തിരുവനന്തപുരം: വിവാദ റെഞ്ച് റോവർ യാത്രയിൽ തദ്ദേശ മന്ത്രി കെ എം ഷാജിയുടെ വാദം ചോദ്യം ചെയ്യപ്പെടുന്നു. ഔദ്യോഗിക ആവശ്യങ്ങൾക്ക് സ്വകാര്യ വാഹനം ഉപയോഗിക്കാൻ യുഡിഎഫ് സർക്കാർ അനുമതി നൽകിയിരുന്നത് രണ്ട് മന്ത്രിമാർക്ക് മാത്രമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിക്കും മുൻ മന്ത്രി രമേശ് ചെന്നിത്തലയ്ക്കുമാണ് സ്വകാര്യ വാഹനം ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പൊതുഭരണ വകുപ്പിന്റെ അനുമതി ലഭിച്ചിരുന്നത്.
സർക്കാർ വാഹനം അപകടത്തിൽപ്പെട്ടതിനെ തുടർന്നാണ് രമേശ് ചെന്നിത്തല സ്വന്തം വാഹനം ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി തേടിയത്. അതേസമയം, സ്വകാര്യ വാഹനം ഉപയോഗിക്കാൻ തനിക്കും അനുമതിയുണ്ടെന്ന കെ എം ഷാജിയുടെ വാദം ശരിയല്ലെന്നാണ് പുറത്തുവന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട രേഖകളും വിവരങ്ങളും ഇന്നലെ തന്നെ പുറത്തുവന്നിരുന്നു.












