Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ബാങ്ക് പണിമുടക്ക്; തുടർച്ചയായി അഞ്ച് ദിവസം സേവനങ്ങൾ തടസ്സപ്പെട്ടേക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

രാജ്യവ്യാപക ബാങ്ക് പണിമുടക്കിനെ തുടർന്ന് സെപ്റ്റംബർ 28 മുതൽ 30 വരെ ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെട്ടേക്കും. തൊട്ടുമുമ്പുള്ള നാലാം ശനി, ഞായർ ദിവസങ്ങളിലെ അവധി കൂടി ചേരുന്നതോടെ സെപ്റ്റംബർ 26 മുതൽ തുടർച്ചയായി അഞ്ച് ദിവസം ബാങ്ക് ശാഖകളുടെ പ്രവർത്തനം തടസ്സപ്പെടും. ബാങ്കിങ് ഇടപാടുകൾ മുൻകൂട്ടി പൂർത്തിയാക്കാനും ഡിജിറ്റൽ സേവനങ്ങൾ പരമാവധി ഉപയോഗിക്കാനും ഉപഭോക്താക്കൾക്ക് ബാങ്കുകൾ നിർദേശം നൽകി. പണിമുടക്ക് കണക്കിലെടുത്ത് എ.ടി.എമ്മുകളിൽ ആവശ്യത്തിന് പണം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചതായും ബാങ്കുകൾ അറിയിച്ചു.

ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസാണ് (യു.എഫ്.ബി.യു.) പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സെപ്റ്റംബർ 28 തിങ്കളാഴ്ച മുതൽ 30 ബുധനാഴ്ച വരെയാണ് പണിമുടക്ക്.

സെപ്റ്റംബർ 30 ബാങ്കുകളുടെ അർധവാർഷിക കണക്കെടുപ്പ് നടക്കുന്ന ദിവസമായതിനാൽ പണിമുടക്കിന് പ്രാധാന്യമുണ്ട്. ട്രഷറി പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള വിവിധ ഇടപാടുകൾക്കും ഈ തീയതി നിർണായകമാണ്. പണിമുടക്ക് ബാങ്കുകളുടെ കണക്കെടുപ്പിനെയും വിപണി പ്രവർത്തനങ്ങളെയും ബാധിച്ചേക്കാം.

എസ്.ബി.ഐ., ബാങ്ക് ഓഫ് ബറോഡ, കനറാ ബാങ്ക് ഉൾപ്പെടെയുള്ള ബാങ്കുകൾ ഉപഭോക്താക്കൾക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. ശാഖകളിലെ നേരിട്ടുള്ള സേവനങ്ങൾ തടസ്സപ്പെടുമെങ്കിലും ഡിജിറ്റൽ ബാങ്കിങ്, എ.ടി.എം. സേവനങ്ങൾ ലഭ്യമാകുമെന്ന് ബാങ്കുകൾ അറിയിച്ചു.

മൊബൈൽ ബാങ്കിങ് ആപ്പുകൾ, ഇന്റർനെറ്റ് ബാങ്കിങ്, യു.പി.ഐ. എന്നിവ വഴി പണമിടപാടുകൾ നടത്താം. എ.ടി.എമ്മുകളും പണം നിക്ഷേപിക്കാവുന്ന മെഷീനുകളും പ്രവർത്തിക്കും. എന്നാൽ, ബാങ്ക് ശാഖകളിൽ നേരിട്ടെത്തി ചെയ്യേണ്ട ഉയർന്ന മൂല്യമുള്ള ആർ.ടി.ജി.എസ്. ഇടപാടുകൾ, വായ്പാ രേഖകളുടെ കൈമാറ്റം, ചെക്ക് ക്ലിയറിങ് തുടങ്ങിയ സേവനങ്ങളിൽ തടസ്സമുണ്ടാകാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബ്രാഞ്ചിലെ ഇടപാടുകൾ നേരത്തെ പൂർത്തിയാക്കുക: വായ്പാ സംബന്ധമായ കാര്യങ്ങൾ, ചെക്ക് ക്ലിയറൻസ് തുടങ്ങിയവ സെപ്റ്റംബർ 26ന് മുമ്പ് പൂർത്തിയാക്കുന്നത് ഉചിതമാണ്.

ആവശ്യത്തിന് പണം പിൻവലിക്കുക: പണിമുടക്ക് കാലത്ത് എ.ടി.എമ്മുകളിൽ പണം വേഗത്തിൽ തീരാനുള്ള സാധ്യത കണക്കിലെടുത്ത് ആവശ്യമായ തുക മുൻകൂട്ടി പിൻവലിക്കാം.

ഡിജിറ്റൽ സേവനങ്ങൾ സജ്ജമാണെന്ന് ഉറപ്പാക്കുക: യു.പി.ഐ., മൊബൈൽ ബാങ്കിങ് ആപ്പുകൾ എന്നിവ പ്രവർത്തിക്കുന്നുണ്ടെന്നും ആവശ്യമായ പാസ്‌വേഡുകളും മറ്റ് വിവരങ്ങളും ലഭ്യമാണെന്നും ഉറപ്പാക്കുക.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix