Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നീറ്റ് പി.ജി 2026 ഫലം പ്രഖ്യാപിച്ചു; സ്കോർ കാർഡ് ഒക്ടോബർ ഒന്നുമുതൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: നീറ്റ് പി.ജി 2026 പരീക്ഷാഫലം പ്രഖ്യാപിച്ചു. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (NBEMS) വ്യാഴാഴ്ചയാണ് മെഡിക്കൽ പി.ജി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചത്. പരീക്ഷാർഥികൾക്ക് NBEMSന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഫലം പരിശോധിക്കാം.

ഈ വർഷത്തെ നീറ്റ് പി.ജി പരീക്ഷയുടെ കട്ട് ഓഫ് മാർക്കും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒക്ടോബർ ഒന്ന് മുതൽ പരീക്ഷാർഥികൾക്ക് സ്കോർ കാർഡ് വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ആറ് മാസത്തേക്ക് സ്കോർ കാർഡ് വെബ്സൈറ്റിൽ ലഭ്യമാകും. നീറ്റ് പി.ജി ഉത്തരസൂചികയും ഒക്ടോബർ ഒന്നിനോ അതിന് ശേഷമോ പ്രസിദ്ധീകരിക്കും.

2026-27 അധ്യയന വർഷത്തെ എം.ഡി, എം.എസ്, ഡി.എൻ.ബി, പി.ജി ഡിപ്ലോമ തുടങ്ങിയ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായാണ് ഓഗസ്റ്റ് 30ന് നീറ്റ് പി.ജി പരീക്ഷ നടത്തിയത്. 2,63,544 പേരാണ് ഇത്തവണ പരീക്ഷയെഴുതിയത്.

അതേസമയം, വൈദ്യുതി തടസ്സത്തെ തുടർന്ന് ജയ്പുരിലെ രണ്ട് പരീക്ഷാകേന്ദ്രങ്ങളിൽ ഓഗസ്റ്റ് 30ന് പരീക്ഷ പൂർത്തിയാക്കാനായിരുന്നില്ല. ഈ കേന്ദ്രങ്ങളിലെ പരീക്ഷാർഥികൾക്കായി സെപ്റ്റംബർ അഞ്ചിന് വീണ്ടും പരീക്ഷ നടത്തി. രണ്ട് കേന്ദ്രങ്ങളിലുമായി 2,416 പേരാണ് സെപ്റ്റംബർ അഞ്ചിന് നടന്ന പരീക്ഷയിൽ പങ്കെടുത്തത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix