Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അഞ്ചാംപനി വ്യാപിക്കുന്നു; മലപ്പുറത്ത് 103 പേർക്ക് രോഗം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: മലപ്പുറത്ത് അഞ്ചാംപനി ആശങ്ക ഉയർത്തുന്നു. ജില്ലയിൽ അഞ്ചാംപനി ബാധിച്ച് ഒന്നരവയസ്സുകാരൻ ബുധനാഴ്ച മരിച്ചു. സെപ്റ്റംബർ 15ന് വളവന്നൂരിൽ പത്തുമാസം പ്രായമുള്ള ആൺകുട്ടിയും രോഗബാധയെ തുടർന്ന് മരിച്ചിരുന്നു. ഇതോടെ ഒരാഴ്ചയ്ക്കിടെ ജില്ലയിൽ അഞ്ചാംപനി ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി.

ബുധനാഴ്ച വരെയുള്ള കണക്കനുസരിച്ച് ജില്ലയിൽ 103 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 476 പേർ നിരീക്ഷണത്തിലുമാണ്. കൃത്യമായ പ്രതിരോധ കുത്തിവെപ്പിലൂടെയും മുൻകരുതലുകളിലൂടെയും അഞ്ചാംപനി തടയാനാകുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.

അതേസമയം, ജില്ലയിൽ പ്രതിരോധ കുത്തിവെപ്പ് പൂർത്തിയാക്കാത്ത കുട്ടികളുടെ എണ്ണം ആരോഗ്യവകുപ്പിന് ആശങ്കയാകുകയാണ്. 2021 മുതൽ 2026 സെപ്റ്റംബർ 18 വരെ ജില്ലയിൽ ജനിച്ച 3.9 ലക്ഷം കുട്ടികളിൽ 54,941 പേർക്ക് എം.ആർ. വാക്സിന്റെ ആദ്യ ഡോസ് പോലും ലഭിച്ചിട്ടില്ല. രണ്ട് ഡോസും സ്വീകരിച്ച് പ്രതിരോധം പൂർത്തിയാക്കിയവർ 2.7 ലക്ഷം പേർ മാത്രമാണ്.

എം.ആർ.-1 വാക്സിൻ സ്വീകരിച്ച കുട്ടികളുടെ നിരക്ക് 86 ശതമാനമാണെങ്കിൽ രണ്ടാം ഡോസ് സ്വീകരിച്ചവർ 70 ശതമാനം മാത്രമാണ്. ആദ്യ ഡോസ് എടുത്തിട്ടും രണ്ടാം ഡോസ് ലഭിക്കാത്തത് 1,17,732 കുട്ടികൾക്കാണ്. രണ്ട് ഡോസുകളുടെയും ശരാശരി കണക്കെടുത്താൽ ജില്ലയിലെ വാക്സിനേഷൻ പൂർത്തീകരണനിരക്ക് 78 ശതമാനമാണ്.

ആരോഗ്യ ബ്ലോക്കുകൾക്കിടയിലും വാക്സിനേഷൻ നിരക്കിൽ വ്യത്യാസമുണ്ട്. നിലമ്പൂർ, പെരുമ്പടപ്പ് ബ്ലോക്കുകളിലാണ് എം.ആർ.-1, എം.ആർ.-2 ഡോസുകൾ പൂർത്തിയാക്കിയ കുട്ടികളുടെ നിരക്ക് ഏറ്റവും ഉയർന്നത്. ഇവിടെ 85.5 ശതമാനമാണ് നിരക്ക്. കൊണ്ടോട്ടി, പെരിന്തൽമണ്ണ ബ്ലോക്കുകളിൽ 82 ശതമാനവും താനൂരിൽ 71 ശതമാനവും മലപ്പുറത്ത് 72 ശതമാനവും കുറ്റിപ്പുറത്ത് 75 ശതമാനവുമാണ് നിരക്ക്.

മീസിൽസ് വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് അഞ്ചാംപനി. വൈറസ് ശരീരത്തിലെത്തിയാൽ സാധാരണയായി 10 മുതൽ 14 ദിവസത്തിനുള്ളിലാണ് രോഗലക്ഷണങ്ങൾ പ്രകടമാകുന്നത്. പനി, ചുമ, ജലദോഷം, ശരീരത്തിൽ ചുവന്ന പാടുകൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചിലരിൽ വയറിളക്കം, ഛർദി, ശക്തമായ വയറുവേദന എന്നിവയും ഉണ്ടാകാം.

രോഗബാധിതരുടെ ചുമ, തുമ്മൽ, സംസാരം എന്നിവയിലൂടെ പുറത്തുവരുന്ന ചെറുകണികകളിലൂടെയാണ് വൈറസ് പ്രധാനമായും പകരുന്നത്. കൗമാരക്കാരിലും മുതിർന്നവരിലും രോഗം ബാധിക്കാമെങ്കിലും ആറുമാസം മുതൽ മൂന്ന് വയസ്സുവരെയുള്ള കുട്ടികളിലാണ് രോഗം ഗുരുതരമാകാനുള്ള സാധ്യത കൂടുതലെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

എം.ആർ. വാക്സിന്റെ രണ്ട് ഡോസുകൾ കൃത്യമായി സ്വീകരിക്കുന്നതിലൂടെ അഞ്ചാംപനി പ്രതിരോധിക്കാനാകും. ഒൻപതാം മാസം പൂർത്തിയായാൽ ആദ്യ ഡോസും 16-ാം മാസം പൂർത്തിയായാൽ രണ്ടാം ഡോസും നൽകണം. ഏതെങ്കിലും ഡോസ് എടുക്കാൻ വിട്ടുപോയ കുട്ടികൾക്ക് അഞ്ചുവയസ്സുവരെ വാക്സിൻ സ്വീകരിക്കാം. സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ വാക്സിൻ സൗജന്യമാണ്.

രോഗവ്യാപനം വർധിച്ചതോടെ ജില്ലയിൽ വാക്സിനേഷൻ ക്യാമ്പുകൾ ശക്തമാക്കിയിട്ടുണ്ട്. വാക്സിനേഷൻ പൂർത്തിയാക്കാത്ത കുട്ടികളെ കണ്ടെത്തി പ്രതിരോധ കുത്തിവെപ്പ് ഉറപ്പാക്കുന്നതിനുള്ള നടപടികളും തുടരുകയാണ്. 2023ൽ മലപ്പുറത്ത് അഞ്ചാംപനി വ്യാപകമായി റിപ്പോർട്ട് ചെയ്തപ്പോൾ 1,304 പേർക്ക് രോഗം ബാധിക്കുകയും മൂന്ന് പേർ മരിക്കുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ രോഗവ്യാപനം നിയന്ത്രിച്ചെങ്കിലും വാക്സിനേഷൻ പൂർത്തിയാക്കാത്ത കുട്ടികളുടെ എണ്ണം ഇപ്പോഴും വെല്ലുവിളിയായി തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix