Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

യുഎസ് ഉപരോധം; ഇറാനിയൻ വിമാന സർവീസുകൾ പൂർണമായി നിർത്തിവെച്ച് യുഎഇ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അബുദാബി: യുഎസ് ഉപരോധം ശക്തമാക്കിയതിന് പിന്നാലെ ഇറാനിയൻ വിമാനക്കമ്പനികളുടെ സർവീസുകൾ പൂർണമായി നിർത്തിവെച്ച് യുഎഇ. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാനിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കിയതായി യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് ഇറാനിയൻ വിമാനക്കമ്പനികളെ അമേരിക്ക വിലക്കിയതിന് പിന്നാലെയാണ് യുഎഇയുടെ നടപടി. ഇറാനിയൻ വിമാനങ്ങൾക്ക് ഇന്ധനം നൽകുകയോ ലാൻഡിങ് സേവനങ്ങൾ അനുവദിക്കുകയോ ടിക്കറ്റുകൾ വിൽക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങളെ ഡോളർ ഇടപാടുകളിൽ നിന്ന് ഒഴിവാക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇറാനിയൻ വിമാന സർവീസുകൾ ആഗോളതലത്തിൽ തടസ്സപ്പെടുന്ന തരത്തിലാണ് അമേരിക്ക ഉപരോധ നടപടികൾ കടുപ്പിച്ചത്. സാങ്കേതികവിദ്യയുടെയും വിമാനങ്ങളുടെ സ്പെയർ പാർട്സുകളുടെയും ലഭ്യതക്കുറവ് മൂലം നേരത്തെ തന്നെ പ്രതിസന്ധി നേരിടുന്ന ഇറാന്റെ വ്യോമയാന മേഖലയ്ക്ക് പുതിയ നീക്കം തിരിച്ചടിയായി.

ഇറാനും യുഎഇയും തമ്മിലുള്ള വ്യോമഗതാഗതം സാധാരണ നിലയിലാകുന്ന സാഹചര്യത്തിൽ പുതിയ വിവരങ്ങൾ യാത്രക്കാരെയും ബന്ധപ്പെട്ട അധികൃതരെയും അറിയിക്കുമെന്ന് യുഎഇ സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix