Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഒബിസി ക്രീമിലെയർ; കേന്ദ്രത്തിന്റെ ഇളവ് ഹർജിയിൽ വിധി മാറ്റിവെച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഒബിസി ക്രീമിലെയർ മാനദണ്ഡവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ ഇളവ് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ നൽകിയ അപേക്ഷയിൽ വിധി പറയുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. മാതാപിതാക്കളുടെ ശമ്പള വരുമാനം മാത്രം കണക്കാക്കി ക്രീമിലെയർ പദവി തീരുമാനിക്കരുതെന്നായിരുന്നു മാർച്ച് 11ലെ സുപ്രീംകോടതി വിധി. മാതാപിതാക്കളുടെ സാമൂഹിക സാഹചര്യവും പരിഗണിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. ഈ വിധിക്ക് 2012 മുതൽ മുൻകാല പ്രാബല്യവും കോടതി നൽകിയിരുന്നു.

എന്നാൽ, വിധി 2012 മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പാക്കിയാൽ വലിയ ഭരണപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. 2012 മുതൽ നടന്ന നിയമനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനങ്ങളും വീണ്ടും പരിശോധിക്കേണ്ട സാഹചര്യമുണ്ടാകുമെന്നും കേന്ദ്രം വ്യക്തമാക്കി.

ഒബിസി-എൻസിഎൽ സർട്ടിഫിക്കറ്റുകൾ, സർവീസ് സീനിയോറിറ്റി, കേഡർ അനുവദിക്കൽ, മറ്റ് സർവീസ് ആനുകൂല്യങ്ങൾ എന്നിവയെയും വിധി ബാധിക്കാമെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. സുപ്രീംകോടതി നിർദേശം നടപ്പാക്കാൻ രണ്ട് വർഷത്തെ സമയം അനുവദിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. വിധി ഇനി മുതൽ നടക്കുന്ന നടപടികൾക്ക് മാത്രം ബാധകമാക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.

സർക്കാർ സർവീസിലും സ്വകാര്യ മേഖലയിലും ക്രീമിലെയറിൽ ഉൾപ്പെടുന്ന പദവികൾ ഏതൊക്കെയെന്ന് വ്യക്തമാക്കുന്ന വിശദമായ പട്ടിക തയ്യാറാക്കുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തിന്റെ അപേക്ഷ പരിഗണിച്ചത്. വിഷയത്തിൽ കോടതി പിന്നീട് വിധി പറയും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix