Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മാസപ്പടി കേസ് രാഷ്ട്രീയ പകപോക്കൽ; ബിജെപിയും ആർഎസ്എസും പിന്നിലെന്ന് പിണറായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: മാസപ്പടി കേസ് എൽഡിഎഫിനും തനിക്കും കുടുംബത്തിനുമെതിരായ രാഷ്ട്രീയ നീക്കമാണെന്ന് സിപിഎം നേതാവ് പിണറായി വിജയൻ. ആലപ്പുഴയിൽ നടന്ന ജില്ലാ വിശാലസമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തനിക്കും മകൾ വീണയ്ക്കുമെതിരെ നടക്കുന്നത് രാഷ്ട്രീയ പകപോക്കലാണെന്ന് പിണറായി പറഞ്ഞു. സേവനം നൽകിയതിനാണ് എക്സാലോജിക്കിന് പണം ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കേസിന് പിന്നിൽ ആർഎസ്എസും ബിജെപിയുമാണെന്നും പിണറായി ആരോപിച്ചു.

തന്നിലൂടെ പാർട്ടിയെ ലക്ഷ്യമിട്ടുള്ള നീക്കത്തിൽ ബിജെപിക്കൊപ്പം കോൺഗ്രസും ചേർന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എക്സാലോജിക് കേസ് എൽഡിഎഫിനെതിരായ നീക്കമാണെന്നും പിണറായി ആരോപിച്ചു.

തിരഞ്ഞെടുപ്പ് കമ്മിഷനെതിരെയും പിണറായി വിമർശനം ഉന്നയിച്ചു. കമ്മിഷന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഏകപക്ഷീയമായ നിലപാടുകൾ സ്വീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുമെന്നും പിണറായി വ്യക്തമാക്കി.

സെൻസസ് നടപടിക്രമങ്ങൾ സ്വകാര്യതയ്ക്ക് ഭീഷണിയാകരുതെന്നും ജനസംഖ്യാ നിയന്ത്രണം നടപ്പാക്കിയ സംസ്ഥാനങ്ങൾക്ക് മണ്ഡല പുനർനിർണയത്തിൽ നഷ്ടമുണ്ടാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിന്റെ നയങ്ങളെയും പിണറായി വിമർശിച്ചു. ആർഎസ്എസ് അജണ്ടയാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്നതെന്നും കേരളത്തിന് കേന്ദ്രനയങ്ങൾക്ക് ബദലായ നയങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗവർണറുമായി ഒത്തുകളിയാണ് നടക്കുന്നതെന്നും എതിർക്കേണ്ട കാര്യങ്ങളിൽ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും പിണറായി പറഞ്ഞു. രാഷ്ട്രീയ പാർട്ടികളെ കേസുകളിൽ പ്രതികളാക്കുന്ന സാഹചര്യം അംഗീകരിക്കാനാകില്ലെന്നും കരുവന്നൂർ കേസിൽ സിപിഎം ജില്ലാ സെക്രട്ടറിമാരെ പ്രതികളാക്കിയതിനെ പരാമർശിച്ച് അദ്ദേഹം വിമർശിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix