കൊല്ലം: മാസപ്പടി വിവാദത്തിൽ ബിജെപി നേതാവ് വി. മുരളീധരനെ പിന്തുണച്ച് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുരളീധരനെതിരായ ആരോപണങ്ങൾ പാർട്ടിക്കുള്ളിൽ വിവാദമാക്കാനുള്ള ശ്രമം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാസപ്പടി കേസിൽ നിന്ന് ജനശ്രദ്ധ മാറ്റാനാണ് മുരളീധരന്റെ പേര് വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നതെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ ആരോപണം. പുറത്തുവന്ന ആരോപണങ്ങൾ മുരളീധരൻ നിഷേധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എസ്ഐആർ വിഷയത്തിലും രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. എസ്ഐആർ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനുള്ള നടപടിയാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. തിരഞ്ഞെടുപ്പ് കമ്മിഷനിലെ അഭിപ്രായവ്യത്യാസങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
എസ്ഐആർ വഴിയാണ് ബിജെപിയെയോ മറ്റ് രാഷ്ട്രീയ പാർട്ടികളെയോ തോൽപ്പിക്കുന്നതെന്ന വാദം ശരിയല്ലെന്നും അഴിമതിയും വികസന മുരടിപ്പുമാണ് ജനങ്ങളുടെ രാഷ്ട്രീയ തീരുമാനങ്ങളെ സ്വാധീനിക്കുന്നതെന്നുമാണ് രാജീവ് ചന്ദ്രശേഖർ പറഞ്ഞത്. രാഹുൽ ഗാന്ധിക്കെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. പിണറായി വിജയനെതിരെ നേരത്തെ രാഹുൽ ഗാന്ധി നടത്തിയ വിമർശനങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികരണം.



