Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഗ്യാനേഷ് കുമാറിനെതിരെ എം.എ. ബേബി; കേന്ദ്ര സർക്കാർ ഔദ്യോഗിക പദവിക്ക് നിരക്കാത്ത കാര്യങ്ങൾ ചെയ്യിപ്പിച്ചെന്ന് ആരോപണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. കേന്ദ്ര സർക്കാർ ഗ്യാനേഷ് കുമാറിനെ കൊണ്ട് അദ്ദേഹത്തിന്റെ ഔദ്യോഗിക പദവിക്ക് നിരക്കാത്ത കാര്യങ്ങൾ ചെയ്യിപ്പിച്ചുവെന്നാണ് ബേബിയുടെ ആരോപണം. എസ്.ഐ.ആർ വിഷയത്തിൽ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന ആവശ്യവും ബേബി നേരത്തെ ഉന്നയിച്ചിരുന്നു.

എസ്ഐആർ വഴി വോട്ടർ പട്ടികയിൽ നിന്ന് ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യാൻ സാധ്യതയില്ലെന്ന് കരുതുന്നവരെ ഒഴിവാക്കുകയാണെന്നാണ് ബേബിയുടെ ആരോപണം. ഈ ചുമതല ഗ്യാനേഷ് കുമാറിന് നൽകിയെന്നും അദ്ദേഹം പറഞ്ഞു.

അടിയന്തരാവസ്ഥ കാലത്ത് കണ്ട രീതിയിലുള്ള ജനകീയ പോരാട്ടം രാജ്യത്ത് ഉണ്ടാകുമെന്നാണ് ബേബി പറഞ്ഞത്. ഇന്ത്യാ സഖ്യം വിഷയത്തിൽ ശക്തമായി ഇടപെടണമെന്നും എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിച്ച് ഇതിനെ നേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യാ സഖ്യത്തിന്റെ യോഗം അടുത്ത ദിവസങ്ങളിൽ ചേരുമെന്നും ബേബി പറഞ്ഞു. പ്രതിപക്ഷ പാർട്ടികൾ എസ്.ഐ.ആർ വിഷയത്തിൽ സംയുക്തമായി പ്രതികരിക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

ഗ്യാനേഷ് കുമാറുമായി ബന്ധപ്പെട്ട് മുൻ ചീഫ് സെക്രട്ടറി ജിജി തോംസണെക്കുറിച്ചുള്ള ആരോപണങ്ങളും താൻ കേട്ടിട്ടുണ്ടെന്ന് ബേബി പറഞ്ഞു. ഗ്യാനേഷ് കുമാറിന്റെ മുൻകാല ഔദ്യോഗിക പ്രവർത്തനങ്ങളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ, എസ്ഐആർ നടപടികളുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെ, കമ്മിഷൻ തീരുമാനങ്ങൾ ഏകകണ്ഠമായാണ് എടുത്തതെന്നും നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix