Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

തമിഴ്നാട്ടിൽ ക്രമസമാധാന വിഭാഗത്തെ വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കി വിജയ് സർക്കാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: തമിഴ്നാട്ടിലെ ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കി സർക്കാർ ഉത്തരവ്. ക്രമസമാധാന വിഭാഗം രഹസ്യാന്വേഷണ വിഭാഗത്തിന്റെ സ്വഭാവത്തിൽ പ്രവർത്തിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

2005ലെ വിവരാവകാശ നിയമത്തിലെ സെക്ഷൻ 24(4) പ്രകാരം സംസ്ഥാന സർക്കാരുകൾക്ക് ലഭിച്ചിട്ടുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് ക്രമസമാധാന വിഭാഗത്തെ ഒഴിവാക്കിയത്. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് തമിഴ്നാട് ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് വകുപ്പ് പുറപ്പെടുവിക്കുകയും സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.

പുതിയ ഉത്തരവോടെ ക്രമസമാധാനവുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങൾ ഇനി വിവരാവകാശ നിയമപ്രകാരം പൊതുജനങ്ങൾക്ക് ലഭ്യമാകില്ല. ജാതി-വർഗീയ സംഘർഷങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളും നടപടികളും, പൊലീസ് കസ്റ്റഡി മരണങ്ങളിലെയും പൊലീസ് പീഡനങ്ങളിലെയും അന്വേഷണ റിപ്പോർട്ടുകളും ഇതിൽ ഉൾപ്പെടുന്നു.

പൊലീസ് വെടിവയ്പ്പുകളെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ടുകൾ, ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള തടങ്കൽ സംബന്ധിച്ച ഫയലുകൾ, വിദ്യാർഥികൾ, കർഷകർ, രാഷ്ട്രീയ പാർട്ടികൾ എന്നിവരുടെ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ, രാഷ്ട്രീയ പശ്ചാത്തലമുള്ളതോ സമരങ്ങളുമായി ബന്ധപ്പെട്ടതോ ആയ കേസുകൾ പിൻവലിക്കുന്നതിനുള്ള അപേക്ഷകളും തീരുമാനങ്ങളും ഇനി ആർടിഐ പരിധിയിൽ നിന്ന് ഒഴിവാക്കും.

ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളിലും അന്വേഷണങ്ങളിലും അനാവശ്യ ഇടപെടലുകൾ ഒഴിവാക്കാനും രഹസ്യാത്മകത സംരക്ഷിക്കാനുമാണ് നടപടിയെന്നാണ് സർക്കാർ വിശദീകരണം. എന്നാൽ മനുഷ്യാവകാശ ലംഘനങ്ങളിലും പൊലീസ് നടപടികളിലും സുതാര്യതയും ഉത്തരവാദിത്തവും കുറയാൻ ഇത് ഇടയാക്കുമെന്ന ആശങ്ക വിവരാവകാശ പ്രവർത്തകർ ഉയർത്തുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix