തിരുവനന്തപുരം: വഖഫ് ബോർഡ് പിരിച്ചുവിടാൻ നിലവിൽ തീരുമാനമെടുത്തിട്ടില്ലെന്ന് വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. ആവശ്യമെങ്കിൽ വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാമെന്ന ഹൈക്കോടതി നിരീക്ഷണമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും കേസുകൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇതുസംബന്ധിച്ച് മറ്റ് തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, വഖഫ് ബോർഡ് പിരിച്ചുവിടാനുള്ള നീക്കം സർക്കാരിന്റെ ആസൂത്രിത ശ്രമമായിരിക്കാമെന്ന് ചെയർമാൻ കെ.എസ്. ഹംസ പ്രതികരിച്ചു. നിയമം മറികടക്കാൻ ആർക്കും കഴിയില്ലെന്നും ബോർഡ് പിരിച്ചുവിടാനുള്ള സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. വഴിയിൽ തടഞ്ഞുനിർത്തി പിടിച്ചുപറിക്കാർ കാത്തുനിൽക്കുന്നുണ്ടെന്ന് പറയുന്നതുപോലെയാണ് ഇപ്പോഴത്തെ സാഹചര്യമെന്നും ഹംസ പ്രതികരിച്ചു. നിലവിൽ വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.





I love how intuitive the navigation is. Even for a beginner, it is very easy to get around and start playing. Great vibes all around at vnxn88com.