Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ശബരിമല കടമുറി ടെൻഡർ അട്ടിമറി; 210 കടമുറികൾക്ക് റീ ടെൻഡർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ശബരിമലയിലെ കടമുറി ടെൻഡർ അട്ടിമറി വിവാദത്തിന് പിന്നാലെ റീ ടെൻഡർ വിളിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. സന്നിധാനത്തെ 210 കടമുറികൾക്കാണ് റീ ടെൻഡർ വിളിച്ചത്. ടെൻഡർ വിവരങ്ങൾ കരാറുകാർക്ക് ചോർന്നതിനെ തുടർന്ന് നേരത്തെ രണ്ട് ഘട്ടങ്ങളിലായി നടത്തിയ ടെൻഡർ നടപടികൾ റദ്ദാക്കിയിരുന്നു.

ടെൻഡർ വിവരങ്ങൾ ചോർന്ന സംഭവത്തിൽ ദേവസ്വം വിജിലൻസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥർ കരാറുകാരെ സഹായിച്ചെന്നാണ് വിജിലൻസിന്റെ പ്രാഥമിക നിഗമനം. ആന്ധ്രയിലായിരുന്ന ദേവസ്വം വിജിലൻസ് എസ്.പി. സ്ഥലത്തെത്തി അന്വേഷണം നടത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കരാറുകാരുടെ മൊഴി ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്.

മൂന്ന് ദേവസ്വം ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇവരുടെ മൊഴി രേഖപ്പെടുത്തുന്നതിനൊപ്പം ഫോൺ രേഖകളും പരിശോധിക്കുമെന്ന് വിജിലൻസ് അറിയിച്ചു.

ടെൻഡർ വിവരങ്ങൾ ചോർന്ന സംഭവത്തിൽ മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ദേവസ്വം ബോർഡ് ഭരണസമിതി വിജിലൻസ് എസ്.പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിജിലൻസ് എസ്.പിയുടെ റിപ്പോർട്ട് നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർന്ന് ബുധനാഴ്ച ചേരുന്ന ദേവസ്വം ബോർഡ് യോഗത്തിൽ വിഷയം ചർച്ച ചെയ്യും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix