Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വിവാദത്തിന് പിന്നാലെ ഫോം 6ലെ SIR ഭാഗം നീക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ വിയോജിപ്പ് വിവാദമായതിന് പിന്നാലെ ഫോം 6ലെ വിവാദ ഭാഗം നീക്കം ചെയ്തു. ECINET പോർട്ടലിൽനിന്നാണ് മാതാപിതാക്കളുടെ എസ്‌ഐആർ വിവരങ്ങൾ ആവശ്യപ്പെട്ടിരുന്ന ഭാഗം ഒഴിവാക്കിയത്.

എസ്‌ഐആർ നടപടികൾ പൂർത്തിയായ സംസ്ഥാനങ്ങളിലെ ഓൺലൈൻ പോർട്ടലിൽനിന്നാണ് നിലവിൽ ഈ ഭാഗം നീക്കം ചെയ്തിരിക്കുന്നത്. എസ്‌ഐആർ നടപടികൾ പുരോഗമിക്കുന്ന സംസ്ഥാനങ്ങളിൽ നിലവിലെ സംവിധാനം തുടരും.

അപേക്ഷകന്റെ അച്ഛനും അമ്മയും മുത്തശ്ശനും മുത്തശ്ശിയും മുൻ എസ്‌ഐആറിൽ ഉൾപ്പെട്ടിരുന്നോ, ഇല്ലെങ്കിൽ അതിന് കാരണമെന്തെന്നുമായിരുന്നു ഫോം 6ലെ വിവാദ ചോദ്യം. ഈ വിവരങ്ങൾ പൗരത്വവുമായി ബന്ധപ്പെടുത്താനുള്ള നീക്കമാണെന്ന വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

ഫോം 6ലെ മാറ്റത്തിനെതിരെ രണ്ട് തെരഞ്ഞെടുപ്പ് കമ്മിഷണർമാർ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്. ഫോം 6നൊപ്പം നൽകിയിരുന്ന ഡിക്ലറേഷൻ പൂരിപ്പിക്കാതെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ കഴിയാത്ത സാഹചര്യത്തെക്കുറിച്ചായിരുന്നു പ്രധാന ആശങ്ക.

1960ലെ വോട്ടർമാരുടെ രജിസ്ട്രേഷൻ നിയമങ്ങളുടെ ഭാഗമാണ് ഫോം 6 എന്നതിനാൽ, നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെ കമ്മിഷന് സ്വന്തമായി ഫോമിൽ മാറ്റം വരുത്താനാകില്ലെന്നും ഇത്തരം കൂട്ടിച്ചേർക്കലിന് നിയമപരമായ പിന്തുണയില്ലെന്നും വിയോജിപ്പ് രേഖപ്പെടുത്തിയ കമ്മിഷണർമാർ ചൂണ്ടിക്കാട്ടിയിരുന്നു.

തുടർന്ന് പേര് വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി പഴയ ഫോം ഉപയോഗിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിരുന്നു. ശനിയാഴ്ച ചേർന്ന കമ്മിഷന്റെ പൂർണ യോഗത്തിലായിരുന്നു ഇതുസംബന്ധിച്ച തീരുമാനം.

രണ്ട് കമ്മിഷണർമാർ വിയോജിപ്പ് രേഖപ്പെടുത്തിയ ചോദ്യഭാഗം ഇപ്പോൾ ഒഴിവാക്കിയ നടപടി വിവാദം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix