Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ശബരിമല നെയ്യ് ക്രമക്കേട്: മൂന്നിടങ്ങളിൽ എസ്‌ഐടി റെയ്ഡ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ശബരിമല മിൽമ നെയ്യ് ഇടപാടിലെ ക്രമക്കേട് സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് മൂന്നിടങ്ങളിൽ എസ്‌ഐടി റെയ്ഡ് നടത്തി. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലായിരുന്നു പരിശോധന.

ക്രമക്കേടിൽ ആരോപണവിധേയനായ മിൽമ മുൻ ഉദ്യോഗസ്ഥൻ ഷൈൻ ജോസഫിന്റെ വീട്ടിലും എസ്‌ഐടി പരിശോധന നടത്തി. നെയ്യ് ശബരിമലയിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട വാഹന കരാറുകാരുമായി ബന്ധപ്പെട്ട ഇടങ്ങളിലും പരിശോധന നടന്നു. റെയ്ഡിൽ നിരവധി രേഖകൾ പിടിച്ചെടുത്തതായി വിജിലൻസ് അറിയിച്ചു.

ഹൈക്കോടതി നിർദേശപ്രകാരമാണ് വിജിലൻസിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അന്വേഷണം ഏറ്റെടുത്തത്. മിൽമയിൽനിന്ന് ഉയർന്ന വിലയ്ക്ക് നെയ്യ് വാങ്ങിയതിലൂടെ ദേവസ്വം ബോർഡിന് 2.27 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ.

ശബരിമലയിലേക്ക് കൊണ്ടുപോയ നെയ്യ് വഴിമധ്യേ മറിച്ചുവിറ്റതായും നേരത്തെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പത്തനംതിട്ട ഡയറിയിൽനിന്ന് സന്നിധാനത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് നെയ്യ് മാറ്റിയതെന്നാണ് കണ്ടെത്തൽ. നെയ്യ് എത്തിക്കുന്നതിനായി കരാറുകാരൻ കുറഞ്ഞ തുക ക്വോട്ട് ചെയ്തതും അന്വേഷണത്തിൽ സംശയത്തിന് ഇടയാക്കിയിരുന്നു.

മിൽമയ്ക്ക് കരാർ ലഭിക്കുന്നതിനായി പി.എസ്. പ്രശാന്തിന്റെ നേതൃത്വത്തിൽ വഴിവിട്ട ഇടപെടലുകൾ നടന്നതായും പ്രത്യേക അന്വേഷണ സംഘം പ്രാഥമികമായി വിലയിരുത്തിയിട്ടുണ്ട്.

2025ലെ മകരവിളക്ക് കാലയളവിൽ പുറത്ത് നിന്ന് നെയ്യ് വാങ്ങാൻ ദേവസ്വം ബോർഡ് 2024ൽ തീരുമാനിച്ചിരുന്നു. ഇതിനായി നടത്തിയ ടെൻഡറിൽ ആറ് സ്ഥാപനങ്ങൾ പങ്കെടുത്തിരുന്നു. എന്നാൽ ടെൻഡർ നടപടികൾ പുരോഗമിക്കുന്നതിനിടെ ടെൻഡർ റദ്ദാക്കി കരാർ മിൽമയ്ക്ക് നൽകുകയായിരുന്നു.

ടെൻഡറിൽ പങ്കെടുത്ത തമിഴ്നാട് ആസ്ഥാനമായ സ്ഥാപനം ഒരു ലിറ്റർ നെയ്യിന് 369 രൂപ ക്വോട്ട് ചെയ്തപ്പോൾ മിൽമയിൽനിന്ന് നെയ്യ് വാങ്ങാൻ ലിറ്ററിന് 510 രൂപയാണ് ചെലവാക്കിയത്. ഇത്തരത്തിൽ 1.65 ലക്ഷം ലിറ്റർ നെയ്യ് വാങ്ങിയതിലൂടെ ദേവസ്വം ബോർഡിന് 2.27 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ദേവസ്വം വിജിലൻസിന്റെ അന്വേഷണത്തിലെ കണ്ടെത്തൽ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix