Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

തിരുവനന്തപുരം ജില്ലാ കളക്ടറായി അഞ്ജു കെ.എസ് ചുമതലയേറ്റു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയുടെ പുതിയ ജില്ലാ കളക്ടറായി അഞ്ജു കെ.എസ് ചുമതലയേറ്റു. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി പ്രവർത്തിച്ചുവരികയായിരുന്നു അഞ്ജു. വിഴിഞ്ഞം പോർട്ട് പദ്ധതിയുടെ പുനരധിവാസ ചുമതലയും പുതിയ കളക്ടർ വഹിക്കും. 2017 ബാച്ച് കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥയാണ് അഞ്ജു കെ.എസ്.

ഇൻസ്ട്രുമെന്റേഷനിൽ ബി.ടെക് ബിരുദവും പബ്ലിക് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. പെരിന്തൽമണ്ണ സബ് കളക്ടർ, ആലപ്പുഴ ജില്ലാ ഡെവലപ്‌മെന്റ് കമ്മീഷണർ, ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

കെ.എസ്.ബി.സി.ഡി.സി എം.ഡി, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ, കൃഷി-കർഷകക്ഷേമ വകുപ്പ് ഡയറക്ടർ, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. പാലക്കാട് സ്വദേശിനിയാണ്. മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരി സംസ്ഥാന ജി.എസ്.ടി സ്പെഷ്യൽ കമ്മീഷണറായി ചുമതലയേൽക്കും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix