കണ്ണൂർ: കണ്ണൂർ മഖ്ന ദൗത്യത്തിൽ കെഎം വൺ എന്ന മോഴയാനയ്ക്ക് മൂന്ന് റൗണ്ട് മയക്കുവെടി വെച്ചിട്ടും ആന മയങ്ങിയില്ല. വനംവകുപ്പ് സംഘത്തിന് ഇതുവരെ ആനയുടെ അടുത്തെത്താനും കഴിഞ്ഞിട്ടില്ല. ആനയ്ക്ക് സമീപം മറ്റൊരു കാട്ടാനക്കൂട്ടവും നിലയുറപ്പിച്ചതാണ് ദൗത്യം കൂടുതൽ സങ്കീർണമാക്കുന്നത്. ഡോക്ടർമാർ ആനയെ നിരീക്ഷിച്ചുവരികയാണ്.
ദിവസങ്ങൾ നീണ്ട ശ്രമത്തിനൊടുവിലാണ് ഇന്ന് ആനയെ കണ്ടെത്താനും മയക്കുവെടി വെക്കാനും കഴിഞ്ഞത്. വനമേഖലയോട് ചേർന്നുള്ള പ്രദേശത്താണ് നിലവിൽ ആനയുള്ളത്. ആനയെ പുറത്തേക്ക് എത്തിക്കുന്നതിനായി ഒരു കിലോമീറ്ററിലധികം ദൂരം വഴിതെളിക്കാനാണ് വനംവകുപ്പിന്റെ ശ്രമം. കുങ്കിയാനകളും ദൗത്യസ്ഥലത്ത് എത്തിയിട്ടുണ്ട്. ആനയെ സുരക്ഷിതമായി മാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്.




