തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകര കുന്നത്തുകാലിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. വിൻസെന്റ് എന്നയാളാണ് മരിച്ചത്. മൂന്ന് പേർക്കാണ് ഇടിമിന്നലേറ്റത്. ഇതിൽ രണ്ട് പേർ ചികിത്സയിൽ തുടരുകയാണ്. വീടുപണി നടക്കുന്നതിനിടെയാണ് ഇവർക്ക് ഇടിമിന്നലേറ്റത്.
അതിനിടെ, പൊന്മുടിയിൽ വനംവകുപ്പ് താൽക്കാലിക ജീവനക്കാരനും ഇടിമിന്നലേറ്റു. പൊന്മുടി കുളച്ചിക്കര സ്വദേശി ശ്രീകുമാരൻ നായർ (67) ആണ് മിന്നലേറ്റത്. പാർക്കിങ് സ്ഥലത്ത് നിൽക്കുന്നതിനിടെയാണ് സംഭവം.
പരിക്കേറ്റ ശ്രീകുമാരൻ നായരെ വിതുര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



