Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കോടിയേരിയുടെ ഫ്ലക്സ് നശിപ്പിച്ച സംഭവം; വിശദീകരണവുമായി എസ്.എഫ്.ഐ കൊല്ലം ജില്ലാ കമ്മിറ്റി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് ബോർഡ് നശിപ്പിച്ച സംഭവത്തിൽ വിശദീകരണവുമായി എസ്.എഫ്.ഐ കൊല്ലം ജില്ലാ കമ്മിറ്റി. ഫ്ലക്സ് നശിപ്പിച്ചയാൾ എസ്.എഫ്.ഐ പ്രവർത്തകനല്ലെന്ന് ജില്ലാ കമ്മിറ്റി വ്യക്തമാക്കി. ഇയാൾ സംഘടനയുടെ യാതൊരു ഘടകത്തിലും പ്രവർത്തിക്കുന്നയാളോ അംഗമോ അല്ലെന്നും എസ്.എഫ്.ഐ അറിയിച്ചു.

എസ്.എഫ്.ഐയുടെ പ്രകടനത്തിനിടെ ഇയാൾ എങ്ങനെ സംഘത്തിൽ എത്തിയെന്ന് പരിശോധിക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് ഇന്നലെ നടന്ന സംഘർഷങ്ങളിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ കൊല്ലം നഗരത്തിൽ നടത്തിയ പ്രകടനത്തിനിടെയാണ് ഫ്ലക്സ് നശിപ്പിച്ചത്.

ചിന്നക്കടയിലെ ഹെഡ് പോസ്റ്റ് ഓഫിസിന് സമീപം സ്ഥാപിച്ചിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് ബോർഡാണ് പ്രകടനത്തിനിടെ നശിപ്പിച്ചത്. മുൻനിരയിലുണ്ടായിരുന്ന ഒരാൾ യൂത്ത് കോൺഗ്രസിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് മീഡിയനിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സ് വലിച്ചുകീറുകയായിരുന്നു.

കോടിയേരി ബാലകൃഷ്ണന്റെ നാലാം ഓർമ്മദിനത്തോടനുബന്ധിച്ചാണ് ഫ്ലക്സ് സ്ഥാപിച്ചിരുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix