Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ദേശീയ വനിതാ കമ്മീഷൻ അംഗമായി നിവേദിത സുബ്രഹ്മണ്യം ചുമതലയേറ്റു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗമായി ചുമതലയേറ്റു. ഡൽഹിയിലെ ദേശീയ വനിതാ കമ്മീഷൻ ആസ്ഥാനത്തായിരുന്നു ചടങ്ങ്.

ചുമതലയേൽക്കുന്നതിന് മുമ്പ് കമ്മീഷൻ അധ്യക്ഷ വിജയ രഹത്കറുമായി നിവേദിത കൂടിക്കാഴ്ച നടത്തി. നിയമം, ഭരണനിർവഹണം, മാനവവിഭവശേഷി, ധനകാര്യം തുടങ്ങിയ മേഖലകളിൽ രണ്ട് പതിറ്റാണ്ടിലേറെ പ്രവൃത്തിപരിചയമുള്ള വ്യക്തിയാണ് നിവേദിത.

അണ്ണാമലൈ സർവകലാശാലയിൽ നിന്ന് തൊഴിൽ നിയമത്തിൽ എൽഎൽഎം, മംഗളൂരു സർവകലാശാലയിൽ നിന്ന് എൽഎൽബി, ഐസിഎഫ്എഐ സർവകലാശാലയിൽ നിന്ന് മാനവവിഭവശേഷിയിൽ എംബിഎ എന്നിവ നേടിയിട്ടുണ്ട്.

ചാവക്കാട് സിവിൽ, ക്രിമിനൽ കോടതികളിൽ 12 വർഷത്തിലേറെ അഭിഭാഷകയായി പ്രവർത്തിച്ച നിവേദിത 2014 മുതൽ സുപ്രീംകോടതി അംഗീകൃത മധ്യസ്ഥയായും പ്രവർത്തിക്കുന്നു. മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിന്റെ സ്വതന്ത്ര ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സ്ത്രീകളുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിനുള്ള ദേശീയ വനിതാ കമ്മീഷന്റെ പ്രവർത്തനങ്ങളിൽ നിവേദിതയുടെ അനുഭവസമ്പത്ത് പ്രയോജനപ്പെടുമെന്ന് കമ്മീഷൻ അധ്യക്ഷ വിജയ രഹത്കർ പറഞ്ഞു. ഉത്തർപ്രദേശിൽ നിന്നുള്ള അർച്ചന മിശ്രയെയും നിവേദിതയ്‌ക്കൊപ്പം ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ചിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix