Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ DYFI പ്രതിഷേധം; എം.എ. ബേബി ഉൾപ്പെടെയുള്ള നേതാക്കൾ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ ഡിവൈഎഫ്ഐ പ്രതിഷേധം. പ്രതിഷേധത്തിൽ പങ്കെടുത്ത സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ജന്തർ മന്തറിലേക്ക് പ്രവേശിക്കാൻ അനുവദിക്കാതെ അശോക് റോഡിൽ വെച്ചാണ് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തത്.

എം.എ. ബേബി, എ.എ. റഹീം, വൃന്ദ കാരാട്ട് തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലാണ് ഒരു വിഭാഗം പ്രവർത്തകർ ജന്തർ മന്തറിലേക്ക് പ്രതിഷേധവുമായി എത്തിയത്. ഡൽഹിയിലെ പ്രതിപക്ഷ നേതാവ് അദിശിയുടെ നേതൃത്വത്തിലുള്ള മറ്റൊരു സംഘവും മുദ്രാവാക്യം വിളികളുമായി പ്രദേശത്തേക്ക് എത്തി. ആംആദ്മി പാർട്ടിയുടെ വിദ്യാർഥി സംഘടനകളും പ്രതിഷേധം നടത്തി.

പ്രതിഷേധം കണക്കിലെടുത്ത് ജന്തർ മന്തറിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഇന്റർനെറ്റ് ബന്ധം പൊലീസ് വിച്ഛേദിച്ചിരുന്നു. പ്രതിഷേധക്കാരെ തടയാൻ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറികടന്നാണ് സമരക്കാർ മുദ്രാവാക്യം വിളിച്ചത്.

ജന്തർ മന്തറിന് ഏതാനും വാരങ്ങൾ അകലെവെച്ചാണ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ ഹരിയാന അതിർത്തിയിലെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുമെന്നാണ് വിവരം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix