തിരുവനന്തപുരം: ഭക്ഷണം കഴിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച അധ്യാപിക മരിച്ചു. മംഗലപുരത്തെ സ്വകാര്യ സ്കൂൾ അധ്യാപിക ധന്യ (38) ആണ് മരിച്ചത്. വെഞ്ഞാറമൂട് മണലിമുക്ക് പണിക്കരുകോണം സ്വദേശിനിയായ ധന്യ ജോലിക്ക് പോകുന്നതിനായി കണിയാപുരത്ത് വാടകവീട്ടിലായിരുന്നു താമസം.
ബുധനാഴ്ച വൈകിട്ട് വീട്ടിൽ ഭക്ഷണം കഴിക്കുന്നതിനിടെയാണ് ധന്യയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ചൂര മീൻ അച്ചാറും മരിച്ചീനി പുഴുങ്ങിയുമാണ് കഴിച്ചതെന്ന് സമീപവാസികൾ പറഞ്ഞു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മണ ഭക്ഷണം കഴിച്ചതിന് പിന്നാലെ ശക്തമായ ഛർദ്ദിയും അസ്വസ്ഥതയും അനുഭവപ്പെട്ടു.
തുടർന്ന് കുടുംബാംഗങ്ങൾ ധന്യയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മണലിമുക്കിലെ വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചു. ഭർത്താവ്: ശ്രീജിത്. മകൾ: ശ്രദ്ധ.




