Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കെ.എം. ബഷീർ കേസ്; സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനത്തിൽ സർക്കാരിനെതിരെ സമസ്ത എ.പി വിഭാഗം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ സമസ്ത എ.പി വിഭാഗം. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചുവെന്ന് ഹൈക്കോടതിയെ അറിയിച്ച സർക്കാർ പിന്നീട് അതിന് വിരുദ്ധമായി നിയമനം ആവശ്യമില്ലെന്ന നിലപാട് സ്വീകരിച്ചെന്നാണ് വിമർശനം.

സർക്കാർ നിലപാട് ബഷീറിന്റെ കുടുംബത്തിന് നീതി നിഷേധിക്കുന്നതാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് ആരോപിച്ചു. വിഷയത്തിൽ തുടർനടപടികൾ ആലോചിച്ച് തീരുമാനിക്കുമെന്നും സംഘടന അറിയിച്ചു.

കേസിലെ വിചാരണ നടപടികൾ കഴിഞ്ഞ ദിവസം ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കേണ്ടതില്ലെന്ന സർക്കാർ തീരുമാനത്തിനെതിരെ ബഷീറിന്റെ കുടുംബം നൽകിയ ഹർജിയിലാണ് കോടതി നടപടി. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചുവെന്ന് നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നെങ്കിലും പിന്നീട് നിയമനം വേണ്ടെന്ന തീരുമാനമാണ് സർക്കാർ സ്വീകരിച്ചത്.

ഇതിനെതിരെയാണ് ബഷീറിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കേണ്ടെന്ന തീരുമാനവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്.

2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിയോടെ തിരുവനന്തപുരം മ്യൂസിയത്തിന് സമീപമാണ് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ മരിച്ചത്. വാഹനം തിരുവനന്തപുരം സ്വദേശിയായ വഫ ഫിറോസിന്റെ പേരിലായിരുന്നു. വാഹനം ഓടിച്ചത് വഫ ഫിറോസാണെന്ന് വരുത്തിത്തീർക്കാൻ ശ്രീറാം വെങ്കിട്ടരാമൻ ശ്രമിച്ചെന്നും ആരോപണമുയർന്നിരുന്നു. വാഹനം ഓടിച്ചത് വഫയാണെന്നായിരുന്നു പൊലീസ് ആദ്യം പറഞ്ഞിരുന്നത്.

എന്നാൽ ദൃക്‌സാക്ഷികളുടെയും മാധ്യമപ്രവർത്തകരുടെയും ഇടപെടലിനെ തുടർന്ന് ഈ നീക്കം പുറത്തുവന്നു. കേസിലെ ഏക പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, അപകടകരമായും മദ്യപിച്ചും വാഹനമോടിക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix