പത്തനംതിട്ട: 13 വയസ്സുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ 48കാരനെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടിപ്പുറം മുണ്ടുകോട്ടക്കൽ സ്വദേശി അനിൽകുമാറിനെയാണ് പൊലീസ് പിടികൂടിയത്.
ബുധനാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം നടന്നതെന്നാണ് പരാതി. സ്കൂളിൽ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടിയെ പ്രതി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും അതിക്രമം നടത്തുകയും ചെയ്തെന്നാണ് പരാതി.
അമ്മയ്‌ക്കൊപ്പം പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെത്തിയ കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് രാത്രി തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.




