Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ താരം യുസ്‌വേന്ദ്ര ചാഹൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചഹാൽ. ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറുകയെന്ന ദീർഘകാല സ്വപ്നം യാഥാർഥ്യമാകില്ലെന്ന് തിരിച്ചറിഞ്ഞാണ് 36-കാരനായ ചഹാലിന്റെ തീരുമാനം. അതേസമയം, വൈറ്റ് ബോൾ ക്രിക്കറ്റിൽ തുടരുമെന്നും ഇന്ത്യയ്ക്കായി വീണ്ടും കളിക്കാനുള്ള പോരാട്ടം തുടരുമെന്നും താരം വ്യക്തമാക്കി.

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വൈകാരിക കുറിപ്പിലൂടെയാണ് ചഹാൽ വിരമിക്കൽ പ്രഖ്യാപിച്ചത്. കൗണ്ടി ചാമ്പ്യൻഷിപ്പിൽ നോർത്താംപ്ടൺഷെയറിനായി മിഡിൽസെക്സിനെതിരെ ലോർഡ്സിൽ കളിച്ച മത്സരമാണ് തന്റെ അവസാന ഫസ്റ്റ് ക്ലാസ് മത്സരമെന്നും താരം വ്യക്തമാക്കി.

പത്താം വയസിൽ റെഡ് ബോൾ കയ്യിലെടുത്തതുമുതൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് തന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചെന്ന് ചഹാൽ പറഞ്ഞു. ക്ഷമ, പ്രതിരോധം, മണിക്കൂറുകളോളം ക്രീസിൽ തുടരാനുള്ള കരുത്ത് എന്നിവ റെഡ് ബോൾ ക്രിക്കറ്റിലൂടെയാണ് സ്വന്തമാക്കിയതെന്നും അദ്ദേഹം കുറിച്ചു.

ഇന്ത്യക്കായി ടെസ്റ്റ് ക്യാപ് അണിയുക എന്നത് എന്നും തന്റെ സ്വപ്നമായിരുന്നുവെന്നും അത് സാധിച്ചില്ലെങ്കിലും റെഡ് ബോൾ ക്രിക്കറ്റിൽ നിന്ന് ലഭിച്ച ഓർമകളിൽ സംതൃപ്തനാണെന്നും ചഹാൽ വ്യക്തമാക്കി. എന്നാൽ രാജ്യത്തിനായി ഏകദിനത്തിലും ടി20യിലും തിരിച്ചെത്താനുള്ള ആഗ്രഹം ഇപ്പോഴും ശക്തമാണെന്നും താരം കൂട്ടിച്ചേർത്തു.

2009ൽ ഹരിയാനയ്ക്കായി ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിച്ച ചഹാൽ 49 മത്സരങ്ങളിൽ നിന്ന് 32.27 ശരാശരിയിൽ 148 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഇംഗ്ലീഷ് കൗണ്ടിയിൽ നോർത്താംപ്ടൺഷെയറിനായും മികച്ച പ്രകടനം നടത്തിയ താരം കഴിഞ്ഞ സീസണിൽ 16.14 ശരാശരിയിൽ 21 വിക്കറ്റുകൾ സ്വന്തമാക്കി.

ഇന്ത്യയ്ക്കായി 72 ഏകദിനങ്ങളിലും 80 ടി20 മത്സരങ്ങളിലും ചഹാൽ കളിച്ചിട്ടുണ്ട്. 2024ലെ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും അംഗമായിരുന്നു. 2023 ഓഗസ്റ്റിലാണ് താരം അവസാനമായി ഇന്ത്യക്കായി കളിച്ചത്. ഐപിഎല്ലിൽ പഞ്ചാബ് കിങ്സിന്റെ താരമായ ചഹാൽ ലീഗിലെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളറാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix