Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

എസ്എഫ്ഐ പ്രവർത്തകരെ മർദിച്ചെന്ന പരാതി; ആഭ്യന്തരമന്ത്രിയെ കണ്ട് ശിവൻകുട്ടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ എസ്എഫ്ഐ പ്രവർത്തകരെ മർദിച്ച പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുൻ മന്ത്രി വി. ശിവൻകുട്ടിയും എസ്എഫ്ഐ നേതാക്കളും ആഭ്യന്തരമന്ത്രിയെ നേരിൽ കണ്ടു. സംഭവത്തിൽ പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ടാണ് കൂടിക്കാഴ്ച.

ഹോസ്റ്റലിൽ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജ് നടത്തിയ സംഭവത്തിൽ കന്റോൺമെന്റ് എസ്ഐ ഗോകുലിനെതിരെ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയി എംഎൽഎ ഭീഷണി മുഴക്കിയെന്ന ആരോപണവും ഉയർന്നിരുന്നു. ഇതിന് പിന്നാലെ കന്റോൺമെന്റ് എസ്എച്ച്ഒ സതീഷിന്റെ കാട്ടാക്കടയിലെ വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തി.

ബുധനാഴ്ച ഹോസ്റ്റലിൽ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജ് നടത്തിയെന്നും കഴിഞ്ഞ ദിവസം മാർച്ചിനെത്തിയവരെ മർദിച്ചെന്നും ആരോപണമുണ്ട്. സംഭവത്തിൽ എസ്ഐക്കും എസ്എച്ച്ഒയ്ക്കുമെതിരെ സൈബർ പ്രചാരണവും നടക്കുന്നുണ്ട്.

സമരത്തിനിടെ പൊലീസുകാരെ ആക്രമിച്ചെന്ന പരാതിയിൽ ആറ് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വി. ശിവൻകുട്ടി എസ്എഫ്ഐ നേതാക്കളോടൊപ്പം ആഭ്യന്തരമന്ത്രിയെ കണ്ടത്.

അതേസമയം, എസ്ഐയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയി വിശദീകരിച്ചു. എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോൺഗ്രസ് നേമം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഹൈദർ അലിയും എസ്എഫ്ഐ പ്രവർത്തകൻ വേണുവുമാണ് അറസ്റ്റിലായത്.

അറസ്റ്റിനെതിരെ ഹൈദർ അലി ആഭ്യന്തര വകുപ്പിനെ വിമർശിച്ചു. ലാത്തിച്ചാർജിൽ പരിക്കേറ്റ എസ്എഫ്ഐ പ്രവർത്തകനെ ഹോസ്റ്റലിൽ കയറി പൊലീസ് പിടികൂടിയെന്നും എസ്എഫ്ഐ ആരോപിച്ചു. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ കയറി അറസ്റ്റ് ചെയ്യാൻ പൊലീസ് ശ്രമിച്ചെന്നും ആരോപണമുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix