മലപ്പുറം: കിണർ നിർമ്മാണത്തിനിടെ മുകൾഭാഗത്തെ മതിൽ തകർന്നുവീണ് കിണറ്റിൽ കുടുങ്ങിയ രണ്ട് തൊഴിലാളികളെ ഫഷ്റഫിന്റെ വീട്ടുവളപ്പിൽ കിണർ നിർമ്മാണം നടക്കുന്നതിനിടെയാണ് അപകടം. കിണറിന്റെ മുകൾഭാഗത്തുണ്ടായിരുന്ന ഒറ്റവരി മതിൽ അപ്രതീക്ഷിതമായി തകർന്നുവീഴുകയായിരുന്നു.
കിണർ കുഴിച്ചെടുത്ത മണ്ണ് മതിലിനോട് ചേർന്ന് കൂട്ടിയിട്ടിരയർ ആൻഡ് റെസ്‌ക്യൂ സംഘം സാഹസികമായി രക്ഷപ്പെടുത്തി. തമിഴ്നാട് സ്വദേശികളായ കുമരേശൻ (33), സതീഷ് (30) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇരുവരെയും പിന്നീട് ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു.
കുറുവ പൊരുന്നുംപറമ്പിൽ അഷ്റഫിന്റെ വീട്ടുവളപ്പിൽ കിണർ നിർമ്മാണം നടക്കുന്നതിനിടെയാണ് അപകടം. കിണറിന്റെ മുകൾഭാഗത്തുണ്ടായിരുന്ന ഒറ്റവരി മതിൽ അപ്രതീക്ഷിതമായി തകർന്നുവീഴുകയായിരുന്നു. കിണർ കുഴിച്ചെടുത്ത മണ്ണ് മതിലിനോട് ചേർന്ന് കൂട്ടിയിട്ടിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
മതിൽ തകർന്നതോടെ കല്ലുകളും മണ്ണും കിണറ്റിലേക്ക് വീണു. താഴെ ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ ദേഹത്തേക്കാണ് ഇവ പതിച്ചത്. സതീഷിന്റെ വലതുകാലിന് പൊട്ടലേറ്റു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പരിക്കുണ്ട്. കുമരേശനും തോളെല്ലിനടക്കം പരിക്കേറ്റതായി അധികൃതർ അറിയിച്ചു.
വിവരമറിഞ്ഞ് മലപ്പുറം ഫയർ ആൻഡ് റെസ്‌ക്യൂ സംഘം ഉടൻ സ്ഥലത്തെത്തി. ആദ്യം കിണറിന്റെ മുകൾഭാഗത്ത് അപകടകരമായി അവശേഷിച്ചിരുന്ന മതിലിന്റെ ഭാഗങ്ങൾ നീക്കം ചെയ്തു. തുടർന്ന് സുരക്ഷിത സാഹചര്യം ഒരുക്കിയ ശേഷം സേഫ്റ്റി ഹാർണസും കയറുകളും ഉപയോഗിച്ച് ഉദ്യോഗസ്ഥർ കിണറ്റിലിറങ്ങി. സേഫ്റ്റി നെറ്റിന്റെ സഹായത്തോടെ ഇരുവരെയും സുരക്ഷിതമായി മുകളിലെത്തിച്ച ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്.




