Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

തൃശ്ശൂരിലെ സംസ്ഥാന സ്കൂൾ ഗെയിംസ് അപകടം; സംഘാടനത്തിൽ വീഴ്ചയെന്ന് റിപ്പോർട്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: തൃശ്ശൂരിൽ നടന്ന സംസ്ഥാന സ്കൂൾ ഗെയിംസിനിടെ താൽക്കാലിക റൂഫിംഗ് തകർന്നുണ്ടായ അപകടത്തിൽ പൊലീസ് കേസെടുത്തില്ല. പരാതിക്കാർ ഇല്ലെന്ന കാരണമാണ് പൊലീസ് പറയുന്നത്. അപകടം ഗുരുതര സ്വഭാവത്തിലുള്ളതല്ലാത്തതിനാൽ സ്വമേധയാ കേസെടുക്കേണ്ട സാഹചര്യമില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

അതിനിടെ, സംഭവത്തിൽ സംഘാടനത്തിലെ വീഴ്ചയും ചർച്ചയാകുകയാണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണം താൽക്കാലിക റൂഫിംഗ് തകർന്ന സംഭവത്തിൽ മാത്രമായി ഒതുങ്ങും. ഗെയിംസ് നടത്തിപ്പിലെ വീഴ്ചകളെക്കുറിച്ച് പ്രത്യേക അന്വേഷണം ഉണ്ടാകില്ലെന്നാണ് വിവരം.

ഗെയിംസ് നടത്തുന്നതിന് മുന്നോടിയായി സംഘാടക സമിതി യോഗം ചേർന്നിരുന്നില്ലെന്നും വിവരങ്ങൾ പുറത്തുവന്നു. തൃശ്ശൂർ എംഎൽഎ രാജൻ ജെ പല്ലൻ ചെയർമാനായിരുന്ന സംഘാടക സമിതി യോഗം ഒരുതവണ പോലും ചേർന്നില്ല. ഇതോടെ സംഘാടക സമിതി പേരിൽ മാത്രമായി ഒതുങ്ങിയെന്ന വിമർശനവും ഉയരുന്നുണ്ട്.

സംഘാടക സമിതി ചെയർമാനായ എംഎൽഎയ്ക്കും സമിതി അംഗമായ മേയർക്കും ലഭിച്ചത് ഗെയിംസിന്റെ ക്ഷണക്കത്ത് മാത്രമാണെന്നാണ് വിവരം. ഗെയിംസുമായി ബന്ധപ്പെട്ട കാര്യങ്ങൾ വൈകിയാണ് അറിയിച്ചതെന്ന പരാതിയും ഉയർന്നിട്ടുണ്ട്. ഇക്കാര്യം തൃശ്ശൂർ എംപിയുടെ ഓഫീസും ചൂണ്ടിക്കാട്ടിയിരുന്നു.

അധ്യാപക സംഘടനകളുടെ പ്രതിനിധികളെ വിളിച്ചുവരുത്തി വിവിധ കമ്മിറ്റികൾ രൂപീകരിച്ചതല്ലാതെ സംഘാടക സമിതിയുടെ പ്രവർത്തനം കാര്യമായി നടന്നില്ലെന്നാണ് ആരോപണം. അതേസമയം, പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ഔദ്യോഗിക തിരക്കിലായിരുന്നതിനാലാണ് യോഗങ്ങൾ നടത്താൻ കഴിയാതിരുന്നതെന്നാണ് വിശദീകരണം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix