Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പശ്ചിമ ബംഗാളില്‍ കന്നുകാലി മോഷണം ആരോപിച്ച് ആള്‍ക്കൂട്ട ആക്രമണം; രണ്ടുപേര്‍ കൊല്ലപ്പെട്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കന്നുകാലി മോഷണം ആരോപിച്ച് ഉണ്ടായ ആൾക്കൂട്ട ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഉത്തർ ദിനാജ്പൂർ സ്വദേശി സാഹിദ് അക്തർ, ഹരിയാന സ്വദേശി ഷാദ് മുഹമ്മദ് എന്നിവരാണ് മരിച്ചത്.

സിലിഗുരിക്ക് സമീപം മാട്ടിഗാര-ബാഗ്‌ദോഗ്ര മേഖലയിലാണ് സംഭവം. പിക്കപ്പ് വാനിലും കാറിലുമായി എത്തിയ സംഘത്തെ നാട്ടുകാർ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പ്രദേശത്ത് അടുത്തിടെ കന്നുകാലി മോഷണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ആക്രമണത്തിനിടെ പിക്കപ്പ് വാനിന് തീയിട്ടതായും പൊലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ അമീർ സത്താർ, അക്രം ഖാൻ, ആരിഫ് ഖാൻ എന്നിവരെ നോർത്ത് ബംഗാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് ആദ്യഘട്ട അന്വേഷണം. ആക്രമണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുണ്ട്.

സംഭവത്തിൽ തൃണമൂൽ കോൺഗ്രസും സിപിഐഎമ്മും സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തി. സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്ന് ടിഎംസി ആവശ്യപ്പെട്ടു. സിപിഐഎം നേതാവ് ഷതാറപ് ഘോഷും സംഭവത്തെ വിമർശിച്ചു.

അതേസമയം, ആൾക്കൂട്ട ആക്രമണത്തെ ബിജെപി അപലപിച്ചു. ജനങ്ങൾ നിയമം കൈയിലെടുക്കരുതെന്നും ഇത്തരം ആക്രമണങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix